Sunday, July 29, 2012

വൃക്ഷങ്ങളുടെ ജനാധിപത്യം

വെയിലിനെ അന്നമാക്കുന്ന വിദ്യ പഠിപ്പിച്ച് 
ചില ഇലകളെ മുകളിലേക്ക് വിട്ടത് 
താഴെക്കൊമ്പിലെ ഇലക്കൂട്ടം.

ഉത്തരവാദിത്വങ്ങളില്‍ നിന്ന് മോചനം..
ഒരു തണല്‍..
വെയിലും, മഴയുമേല്ക്കാതെയുള്ള ജീവിതം..
ഇതൊക്കെയായിരുന്നു
താഴെ, അവരുടെ നിസ്സാരമോഹങ്ങള്‍.

പിന്നീട്,വെയിലിന് മധുരമാണെന്നും
പുതുമഴക്ക് തണുപ്പും, സുഗന്ധവുമുണ്ടെന്നും പറഞ്ഞത്
പൊ ഴിഞ്ഞു വീണ,പച്ചപ്പ് മങ്ങിത്തുടങ്ങിയ 
ഒരു വയസ്സനില !

അപ്പോഴേക്കും,
മേലെക്കൊമ്പിലെ ശിഖരത്തിലെ ചില കുട്ടിയിലകള്‍
അന്നമുണ്ടാക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു !

അപ്പോഴും,
മരത്തെയും, ഇലകളെയും നിലനിര്‍ത്തിയ 
എന്നും കീഴേക്ക്‌ മാത്രം വളരുന്ന
വേരുകള്‍ക്ക് മാത്രം
വയസ്സനിലയെ വേണമായിരുന്നു.!

5 comments:

  1. വെയിലിന് മധുരമാണെന്നും
    പുതുമഴക്ക് തണുപ്പും, സുഗന്ധവുമുണ്ടെന്നും പറഞ്ഞത്
    പൊ ഴിഞ്ഞു വീണ,പച്ചപ്പ് മങ്ങിത്തുടങ്ങിയ
    ഒരു വയസ്സനില !

    ReplyDelete
  2. വേരുകള്‍ക്ക് വയസ്സനിലയെ വേണം...നല്ല കാഴ്ച്ച.

    ReplyDelete
  3. ഉത്തരവാദിത്വങ്ങളില്‍ നിന്ന് മോചനം..
    ഒരു തണല്‍..
    വെയിലും, മഴയുമേല്ക്കാതെയുള്ള ജീവിതം..
    ഇതൊക്കെയായിരുന്നു
    താഴെ, അവരുടെ നിസ്സാരമോഹങ്ങള്‍.....കേവല ജീവിതങ്ങളെ നന്നായി വരച്ചു ..ഭാവുകങ്ങള്‍

    www.kavibhasha.blogspot.com

    ReplyDelete
  4. പിന്നീട്,വെയിലിന് മധുരമാണെന്നും
    പുതുമഴക്ക് തണുപ്പും, സുഗന്ധവുമുണ്ടെന്നും പറഞ്ഞത്
    പൊ ഴിഞ്ഞു വീണ,പച്ചപ്പ് മങ്ങിത്തുടങ്ങിയ
    ഒരു വയസ്സനില !

    കാര്യങ്ങൾ പറയാൻ അവസാനം വയസ്സനില തന്നെ വേണം. നന്നായിട്ടുണ്ട് ആശംസകൾ.

    ReplyDelete
  5. വേരുകളിലേയ്ക്ക് തിരികെ എത്തുന്ന ഇലകള്‍ അല്ലെ?
    വളര്‍ത്തി വലുതാക്കിയവര്‍ക്ക് ഉതകാത്ത ജന്മം എന്തിന്?
    നല്ല കാഴ്ചപ്പാടുകള്‍.

    ReplyDelete

Please do post your comments here, friends !