Friday, July 13, 2012

ഒളിക്യാമറ




നാടു മുഴുവന്‍ 
നന്നാക്കിക്കഴിഞ്ഞപ്പോളാണ് 
ഇനി പാര്‍ട്ടിയെ നന്നാക്കണം
എന്ന് തോന്നിത്തുടങ്ങിയത്.


അങ്ങനെയാണ് 
ഈ ഒളിക്യാമറ വാങ്ങുന്നത്...


ദൈവകണം പോലെ
അജ്ഞാതമായ,
മതേതരത്ത്വം പോലെ
അദൃശ്യമായ ക്യാമറ.


രഹസ്യക്കാഴ്ചയിലെ
ആദ്യത്തെ ചൂടന്‍ ഇനം 
തൂവല്‍ ചീന്തപ്പെട്ട ഒരു വാലാട്ടിക്കിളി, 
കൂടെ ഒരു കിഴവന്‍ മൂങ്ങ.


പക്ഷെ ഇപ്പോള്‍,
ഞാന്‍ പടമെടുക്കുന്നതിന്റെ
പടമെടുത്തവരുടെ 
പടമെടുത്തവരും
അവരുടെ പടമെടുത്ത 
മൂങ്ങയും, വാലാട്ടിയും
എന്നെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നു.

3 comments:

  1. ഞാന്‍ പടമെടുക്കുന്നതിന്റെ
    പടമെടുത്തവരുടെ
    പടമെടുത്തവരും
    അവരുടെ പടമെടുത്ത
    മൂങ്ങയും, വാലാട്ടിയും....

    ReplyDelete
  2. "ദൈവകണം പോലെ
    അജ്ഞാതമായ,
    മതേതരത്ത്വം പോലെ
    അദൃശ്യമായ ക്യാമറ."
    ആശംസകള്‍

    ReplyDelete
  3. നന്നായെഴുതി അരുൺ...

    ReplyDelete

Please do post your comments here, friends !