Sunday, July 8, 2012

ഒരിക്കലെങ്കിലും



കാത്തിരുന്ന സന്ദേശം
അല്പം താമസിച്ചാല്‍
ആശങ്കപ്പെട്ടിട്ടുണ്ടോ
എപ്പോഴെങ്കിലും ?

ആ സാമീപ്യമില്ലെങ്കില്‍
എന്തര്‍ത്ഥം ജീവിതത്തിന്
എന്ന് സംശയിച്ചിട്ടുണ്ടോ
ഒരിക്കലെങ്കിലും ?

അപ്രധാനമായ എന്തോ ഒന്ന്
ഒരു നിധി പോലെ
സൂക്ഷിച്ചിട്ടുണ്ടോ
ഒരുപാടു കാലം ?

ഒരിക്കലെങ്കിലും
ഒരാള്‍ക്ക് വേണ്ടി
കണ്ണീരൊഴുക്കിയിട്ടുണ്ടോ
ഒരു രാത്രി മുഴുവന്‍ ?

തിരിച്ചറിഞ്ഞിട്ടുണ്ടോ
പ്രണയവേദനയ്ക്ക്
എത്ര മധുരമാണെന്ന് ?

3 comments:

  1. പ്രണയവേദന മധുരവും സുഖവുമുള്ള വേദനയാണ്. അവിഹിതമല്ലെങ്കില്‍ മാത്രം

    ReplyDelete
  2. അവിഹിത പ്രണയം എന്നൊരു സംഗതി ഉണ്ടോ ?

    ReplyDelete
  3. അത് ആ കാലം....
    അതു കഴിഞ്ഞാലോ?!!
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete

Please do post your comments here, friends !