നിനക്ക് മുന്‍പേ അവള്‍ക്ക്
ചങ്ക് പറിച്ചു കൊടുത്തവരോട്
നിന്റെയുള്ളിലെ മുറിവിനെക്കുറിച്ച്
എന്തു പറയാനാണ്...
ആത്മാവില്‍ കാട്ടുതീ പേറുന്നവരോട്
നിന്റെ നെഞ്ചിലെ തീയിനെക്കുറിച്ച്
എന്തു പറയാനാണ്...
ഉരുകിത്തീരുന്നമെഴുകുതിരികളോട്
ചൂടില്‍ വിയര്‍ക്കുന്ന
നിന്റെ ശരീരത്തെക്കുറിച്ച്
പറഞ്ഞിട്ടെന്താണ്..
പണ്ടേ പറച്ചിലിന്റെ
നിരര്‍ത്ഥകതയറിഞ്ഞത് കൊണ്ടാവാം
ചിലരെങ്കിലും എല്ലാം പറയാതെ പറയുന്നത്.
ആത്മാവില്‍ കാട്ടുതീ പേറുന്നവരോട് ....
ReplyDeleteപറഞ്ഞിട്ടെന്താണ്..
ReplyDeleteപറഞ്ഞിട്ട് കാര്യമില്ല
ReplyDeleteഉരുകിത്തീരുന്നമെഴുകുതിരികളോട്
ReplyDeleteചൂടില്‍ വിയര്‍ക്കുന്ന
നിന്റെ ശരീരത്തെക്കുറിച്ച്
പറഞ്ഞിട്ടെന്താണ്..
പൊള്ളുന്ന വാക്കുകള്‍ ............പറയാതെ വയ്യ ! കേള്‍ക്കത്തവരോട് കേട്ടിട്ടും കേള്‍ക്കാന്‍ ചെവി കൊടുക്കാത്തവരോട് വീണ്ടും പറയുകയേ നിവര്ത്തിയുല്ല്!!!
നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍
Good...
ReplyDeleteGood...
ReplyDelete