കനത്ത മഴ.
കൊടുങ്കാറ്റ്.
ഒരു പൂ കൂടി പൊഴിഞ്ഞ്
വീണിതല്ലോ കിടക്കുന്നു
പ്ലാസ്ടിക്ക് ചട്ടിയില്‍ നിന്ന്
കോണ്‍ക്രീറ്റ് ധരണിയില്‍.
കഞ്ഞിക്ക് കവിത മാത്രം
മതിയായിരുന്നെങ്കില്‍
ഇപ്പോള്‍ പിറക്കുമായിരുന്നു
ഒരു മഹാകാവ്യം.
ഇന്നിനി വയ്യ.
അവിടെ കിടക്കട്ടെ..
എത്ര പൂ വീണിരിക്കുന്നു.
ഇനിയെത്ര വീഴാനിരിക്കുന്നു !
കവിതവിറ്റാല്‍ കഞ്ഞി കുടിക്കാം
ReplyDeleteഎത്ര പൂ വീണിരിക്കുന്നു.
ReplyDeleteഇനിയെത്ര വീഴാനിരിക്കുന്നു !
ആ വരികൾ ഇഷ്ടമായി