Tuesday, October 30, 2012

തുണിക്കടയില്‍ നിന്ന് ടെക്സ്റ്റൈല്‍ ഷോപ്പിലേക്ക്



രാമേട്ടന്റെ തുണിക്കട
ഷര്‍ട്ടുകള്‍ക്ക് അഞ്ച് കൊല്ലത്തെ മിനിമം ഗ്യാരണ്ടി.
മുന്നൂറു രൂപയ്ക്ക് രണ്ടു ഷര്‍ട്ട്..
ഒരു സഞ്ചി നിറയെ നാട്ടുവര്‍ത്തമാനവും.
ഷര്‍ട്ടിന്റെ കോളറിനു പിന്നില്‍
" ഇന്റിപെന്റന്‍സ് " എന്നെഴുതിയ തുണിയില്‍
രണ്ടക്ഷരം തെറ്റുണ്ടാവുമെങ്കിലും .
"ഈ വിലകൂടിയ ഷര്‍ട്ട് വേണ്ടെങ്കില്‍ 
വേറെയും ഉണ്ടെടാ ഇവിടെ "
എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ കാണും.


" തങ്കാളി കിലേ 14 രൂപ " എന്നെഴുതിയ
ജോണിച്ചേട്ടന്റെ കട.
മുന്തിയ അരി നോക്കിപ്പോയാല്‍
"ഇദ് എടുത്തോ മോനെ ,
വില കുറവാണ്,
പക്ഷെ നല്ല സാധനാ,
എല്ലാരും ഇതാ കൊണ്ടുപോണത് "
എന്നൊരു കാട്ടിത്തരല്‍ കാണും.

പക്ഷെ,
ഈ നഗരത്തില്‍ മാത്രമെന്തേ
" ആയിരം രൂപയുടെ ഷര്‍ട്ടോ ? "
എന്ന ഒരു പാവം ചോദ്യം
തമിഴ്നാട് കോട്ടണ്‍ സാരി ധരിച്ച സെയ്ല്സ് ഗേളില്‍ നിന്ന്
ഒരു അതിശയ നോട്ടമായി,
കോട്ടിട്ട മാനേജരിലെക്കും,
കാഷ് കൌണ്ടറിലെ സുന്ദരിയിലേക്കും പോയി
പിന്നെ, പോയവഴി മടങ്ങി
നമ്മിലേക്ക്‌ തന്നെ വരുന്നത് ?
അതും, പുച്ഛവും പുളിപ്പും ചേര്‍ന്ന് ?

8 comments:

  1. Replies
    1. നന്ദി സൈലന്റ് ഷേക്ക്‌സ്പിയര്‍ :)

      Delete
  2. സത്യം
    ഇക്കഴിഞ്ഞ അവധിയ്ക്ക് കരിക്കിനേത്ത് പോയി ഷര്‍ട്ടിന്റെ വിലകള്‍ നോക്കി
    1099
    1199
    1299
    1399

    അങ്ങനെയങ്ങനെ മേലേയ്ക്ക്
    മുന്നൂറ് രൂപയില്‍ കൂടുതല്‍ ഷര്‍ട്ടിന് ചെലവായാല്‍ നെഞ്ച് വിങ്ങും
    പണ്ട് ഒരു ഷര്‍ട്ട് പിഞ്ഞിത്തുടങ്ങിയിട്ടും നരച്ചിട്ടും അലക്കിയുണക്കി ഉപയോഗിച്ചതും ഒരു കല്യാണത്തിനിട്ടുകൊണ്ട് പോകുവാന്‍ ഷര്‍ട്ടില്ലാതെ വന്ന് കരഞ്ഞതുമൊക്കെ അവിടെ നിന്ന് ഓര്‍ത്തു.

    ReplyDelete
    Replies
    1. പൊങ്ങച്ചജീവിതം നമ്മളെ പഠിപ്പിച്ച് മിടുക്കന്മാര്‍ സുഖമായി കാശുണ്ടാക്കും

      Delete
  3. ഗ്രാമത്തിന്റെ വിശുദ്ധിയും, നഗരത്തിന്റെ കാപാട്യവും...നന്നായി വരച്ചു വെച്ച്...ആശംസകള്‍...അരുണ്‍...

    ReplyDelete
  4. nalla rasamaanu nammal kadannu poya karyangalkk mattoraal krithyamaaya vaakkukal nalkiyirikkunnath kaanaan. orupaadishtaayi.. 1000 ennu kettittulla avarude pucham kanditt, sathyam, njhan athbhuthappeettittund.

    ReplyDelete
    Replies
    1. ആ ലിമിറ്റ് ഇനി ആയിരം കടന്ന് രണ്ടായിരവും അയ്യായിരവും പതിനായിരവും ആയി മാറും.

      Delete

Please do post your comments here, friends !