മേഘങ്ങളോളം ഉയര്‍ന്നു നോക്കുക
ചിതറിത്തെറിച്ച്,
കാഴ്ച മറച്ച്,
അവ മേഘങ്ങളേ അല്ലാതാകും.
മലകളിലേക്കടുത്ത് നോക്കുക.
അപ്പോള്‍ അത്,
വന്‍മരങ്ങളും
പുല്പ്പടര്‍പ്പുകളും
നിഗൂഡതകളുമായിത്തീരും.
കടലിലേക്കായാലോ ?
തിരകള്‍ നിന്നെ വലിച്ചെടുക്കുന്നത്
തിരിച്ചുവരവില്ലാത്ത
അജ്ഞാത തീരത്തേക്കായിരിക്കും.
ദൂരെ നില്‍ക്കുക..
നിന്റെ കണ്ണിലെ മേഘങ്ങളെ മേഘങ്ങളായും,
നിന്റെ മനസ്സിലെ മലകളെ മലകളായും,
നിന്റെയുള്ളിലെ കടലിനെ കടലായും കാണുക.
യാതൊന്നിനെ അതായിരിക്കുന്നപോലെ തന്നെ കാണുക. അല്ലേ?
ReplyDeleteകൊള്ളാം
അതെ അജിത് ഭായ്. നന്ദി വായനക്ക്
Deletetrue.. You say quite right things with simple words.. Keep going
ReplyDeletetrue.. You say quite right things with simple words.. Keep going
ReplyDeleteനന്ദി ലിഷാന. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ എഴുതണം എന്നു തന്നെയാണ് എന്റെയും ആഗ്രഹം.
Deleteനിന്റെ മനസ്സിലെ മലകളെ മലകളായും,
ReplyDeleteനിന്റെയുള്ളിലെ കടലിനെ കടലായും കാണുക.