Tuesday, June 19, 2012

ചെറുകവിതകള്‍-2



പുതിയ വീടിന്
പൊളിച്ച തറവാടിന്റെ
അവയവദാനം

***


"സസ്യാഹാരം കഴിക്കൂ, തടി കുറയ്ക്കൂ"
ആന ചോദിച്ചു -
"എന്തോ ?"

***


അവന്‍ കെട്ടിയ വേലിയ്ക്കപ്പുറത്ത് 
അവളുടെ സ്നേഹം
ചിണുങ്ങി നില്‍ക്കുന്നു

***

കോളേജ് ഗ്രൂപ്പ്‌ഫോട്ടോ
കണ്ണുകള്‍ തെരയുന്നത്
ഒരു മുഖത്തെ മാത്രം

***

നിഴലുകള്‍
സമയമറിയാവുന്നവരുടെ 
ദിശാസൂചികള്‍

***

ചരട് വിടാതെ
ആരോ പറത്തിയ വെള്ളിബലൂണ്‍
ചന്ദ്രന്‍

***

രാത്രിയിലെ എന്റെ കുളി
ചൂടുവെള്ളത്തില്‍ .
ഈ മരങ്ങള്‍ക്ക് തണുക്കുന്നുണ്ടാകുമോ ?

***

ഒരു വന്മരം വീണു
ചരിത്രപുസ്തകത്തിലെ 
ഒരേട്‌ കൂടി അടര്‍ന്നു

***

മെഴുകുതിരി കെടുത്താനും
കനല്‍ തീയാക്കാനും
ഒരേ കാറ്റ്, ഒരേ ഊത്ത്

***

തരുനിരകളില്‍ 
മഴനൂലുകള്‍ ചലിപ്പിച്ച് 
മേഘങ്ങളുടെ പാവക്കൂത്ത്

***

സിനിമാറ്റിക് ഡാന്‍സ് ഉള്ളത് കൊണ്ട്
മാറ്റിവയ്ക്കേണ്ടി വന്നു 
കവിസമ്മേളനം

***

ഈ പര്‍വ്വതനിരകള്‍ 
ഭൂമിയെ ഉരുട്ടിയെടുത്തവന്റെ 
കൈരേഖകള്‍.

***

നദി ഒഴുകിക്കൊണ്ടേയിരുന്നു. 
ചില പഴഞ്ചന്‍ ശിലകള്‍ മാത്രം
ഒഴുകാതെ അടിത്തട്ടില്‍ തന്നെ കിടന്നു.

***

ഈ നശിച്ച ഉച്ചക്കാറ്റില്‍ 

കൊടിയുടെ നിഴല്‍
കൊടുവാള്‍ പോലെ

25 comments:

  1. അത് ശരിയാ ഒരു തരം അവയവം തന്നെ ..വീട് .ഗുഡ് പോസ്റ്റ്‌ ...എല്ലാം തന്നെ മികച്ചവ ..

    ReplyDelete
    Replies
    1. നമ്മുടെ ഹൈക്കു ലീലാവിലാസങ്ങള്‍ :)

      Delete
  2. "ഒരു വന്മരം വീണു
    ചരിത്രപുസ്തകത്തിലെ
    ഒരേട്‌ കൂടി അടര്‍ന്നു"

    നന്നായിരിക്കുന്നു അരുണ്‍ ഈ ലീലാവിലാസങ്ങള്‍....

    ReplyDelete
  3. ***
    കോളേജ് ഗ്രൂപ്പ്‌ഫോട്ടോ
    കണ്ണുകള്‍ തെരയുന്നത്
    ഒരു മുഖത്തെ മാത്രം
    manoharam gruhathuram

    ReplyDelete
  4. ചരട് വിടാതെ
    ആരോ പറത്തിയ വെള്ളിബലൂണ്‍
    ചന്ദ്രന്‍..............................കൊള്ളാം നല്ല ഭാവന

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. "സസ്യാഹാരം കഴിക്കൂ, തടി കുറയ്ക്കൂ"
    ആന ചോദിച്ചു -
    "എന്തോ ?"

    :D
    superb lines.. ellam kidu

    ReplyDelete
  7. കോളേജ് ഗ്രൂപ്പ്‌ഫോട്ടോ
    കണ്ണുകള്‍ തെരയുന്നത്
    ഒരു മുഖത്തെ മാത്രം
    nostalgic

    ReplyDelete
  8. "സസ്യാഹാരം കഴിക്കൂ, തടി കുറയ്ക്കൂ"
    ആന ചോദിച്ചു -
    "എന്തോ ?"

    ഇത് ശരിക്കും ചിരിപ്പിച്ചു..!

    എല്ലാം ഇഷ്ട്ടായീട്ടോ.
    ആശംസകളോടെ..പുലരി

    ReplyDelete
  9. very gud boss.. i like all of them

    മെഴുകുതിരി കെടുത്താനും
    കനല്‍ തീയാക്കാനും
    ഒരേ കാറ്റ്, ഒരേ ഊത്ത്

    ReplyDelete
    Replies
    1. നന്ദി. വായിച്ചതിനും ഷെയര്‍ ചെയ്തതിനും

      Delete
  10. ഗംഭീരം,അരുൺ

    ReplyDelete
  11. നന്നായിരിക്കുന്നു എല്ലാം.
    അര്‍ത്ഥവത്തായത്.
    ആശംസകള്‍

    ReplyDelete
  12. ഭേഷ്...എല്ലാം കേമം...

    ReplyDelete
  13. മെഴുകുതിരി കെടുത്താനും
    കനല്‍ തീയാക്കാനും
    ഒരേ കാറ്റ്, ഒരേ ഊത്ത്


    ഇഷ്ടായി

    ആശംസകല്

    ReplyDelete
  14. ആന ചോദിച്ചു -
    "എന്തോ ?"

    ReplyDelete

Please do post your comments here, friends !