ചുവരില്‍
ബംഗാളിയുടെ കണ്ണില്‍പ്പെടാത്ത
വിടവുകള്‍...
ഷര്‍ട്ടില്‍
തമിഴന്റെ കയ്യെത്താത്ത ചുളിവുകള്‍...
അരിയില്‍
ആന്ധ്രാക്കല്ലുകള്‍...
പഴയ ചായ്ച്ചിറക്കില്‍
ഒരു തുരുമ്പിച്ച കൈക്കോട്ട്...
പറമ്പില്‍,
മുല്ലപ്പെരിയാര്‍ പ്രശ്നം തൊട്ട്
വളര്‍ന്ന പുല്ല് മുട്ടോളം...
പച്ചക്കറി നട്ടിരുന്നിടത്ത്
ചില ഉണങ്ങിയ പത്തലുകള്‍...
എങ്കിലും,
മുത്തച്ഛന്‍ ഉറങ്ങുന്നിടത്ത് മാത്രം
മുത്തച്ഛന്‍ ഉറങ്ങുന്നിടത്ത് മാത്രം
ഒരു ഉണങ്ങാത്ത തെങ്ങുണ്ട് !
ആരാണാവോ അതിന് വെള്ളം കൊടുക്കുന്നത് ?
നമ്മളായിരിക്കണം ആ മുത്തച്ഛന്‍
ReplyDeleteനല്ല വരികള്‍. ഉണങ്ങാത്ത മരങ്ങള്‍ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥിക്കാന്‍ പിടിച്ച കൈക്കുമ്പിളില്‍ ഒരു തുടം വെള്ളമെടുത്ത് മരത്തിന്‍റെ നാക്ക് നനക്കാം
ഉണങ്ങാത്ത നന്മ കളുമായ് മാനം മുട്ടി നില്‍ക്കുന്ന മുത്തശ്ശന്‍
ReplyDeleteകാലികപ്രസക്തിയുള്ള നല്ല വരികള്‍.
ReplyDeleteകേരളീയര്‍ എന്തിനും,ഏതിനും അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട
ഗതികേട്!തുരുമ്പിച്ച കൈക്കോട്ടും ഉണങ്ങിയ പത്തലും പോയകാലത്തിന്‍റെസമൃദ്ധിയുടെ,അദ്ധ്വാനത്തിന്‍റെ അടയാളങ്ങള്‍. .
സുകൃതം പോലെ മുത്തച്ഛന്‍ നട്ട കല്പവൃക്ഷം നിലനില്‍ക്കട്ടെ!
ഉറങ്ങുന്നവരെ ഉണര്‍ത്താനായി...!!!
ആശംസകളോടെ
വെള്ളമൊഴിയ്ക്കാന്‍ ബംഗാളി
ReplyDelete