ആകാശഗംഗയില്‍
എവിടെയോ ആണെന്നറിയാം.
എത്തിയത് എങ്ങനെയാണ്
എന്നറിയാത്തത് കൊണ്ട്
വഴി പറയാനറിയില്ല.
കയറുന്നതിനു മുന്‍പ് കണ്ടു...
ആര്‍ക്കും രക്ഷപ്പെടാനാവാത്ത
ഒരു പാട് കോട്ടകളുണ്ടിവിടെ .
അതിലൊന്നില്‍
കാവിക്കൊടി പാറുന്നു,
പിന്നൊന്നില്‍ പച്ചക്കൊടി,
ഒന്നില്‍ വെള്ളക്കൊടിയും..
പിന്നെയുമുണ്ട് കുറെ.
അവയിലെല്ലാം
ലോകത്തുള്ള എല്ലാ ലിപികളിലും
"നരകം" എന്ന്
വലിയ അക്ഷരത്തില്‍
ബോര്‍ഡുകളും ഉണ്ട്.
കൃത്യമായി
ഈ കാവിക്കൊടിക്കോട്ടയില്‍
എന്നെ ആരെത്തിച്ചു
എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍
കടുക് പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ടു....
പരമകാരുണികനായ
ഞങ്ങളുടെ ദൈവം
നരകത്തീയില്‍ ഇട്ട് ആരെയോ
ഉപ്പേരി വറുക്കുന്നത് പോലെ വറുക്കുന്നു !
ലോകത്തുള്ള എല്ലാ ലിപികളിലും
ReplyDelete"നരകം" എന്ന്
വലിയ അക്ഷരത്തില്‍
ബോര്‍ഡുകളും ഉണ്ട്.
അതെ അത് സ്വർഗമുണ്ടായതിനാൽ കുറിച്ചിട്ടതാവും
മതനിഷേധമാണോ അതൊ അപകർഷതാഭോധമാണൊ വിഷയം. അതൊ എന്റെ വായനയുടെ പിശകാണൊ..
ReplyDeleteഎനിക്ക് മനസിലായത് മാനസാന്തരപ്പെട്ടൊരു ആര്‍..എസ്.എസ് കാരനാണ് എന്നാണ്.:)
ReplyDeleteഎന്തായാലും വേണ്ടില്ല, മനസിലുള്ള ആശയത്തിനോപ്പം വാക്കുകളെ എത്തിക്കാന്‍ ഇത്തിരികൂടി വര്‍ക്ക് ഔട്ട് ചെയ്തേ പറ്റൂ.
ആശംസകള്‍.......
ദൈവത്തിന്റെ ഉപ്പേരി വറുക്കല്‍..നടക്കട്ടെ നടക്കട്ടെ
ReplyDeleteരാഷ്ട്രീയമാണ് വിഷയം എന്ന ചിന്ത ഒഴിവാക്കി നോക്കൂ.
ReplyDelete