Wednesday, June 6, 2012

കാവ്യപ്രചോദനം

വിശന്നു വലഞ്ഞ് 
നിലവിളിച്ച്
ചെളിപുരണ്ടു കറുത്ത
കണ്ണീര്‍ച്ചാലുകള്‍ ഒഴുക്കി
മൂക്കൊലിപ്പിച്ച് 
കീറിയ ബനിയനുമിട്ട് 
ഒറ്റയ്ക്ക് വന്ന ഒരു ബാലന്‍
ചില്ലറയ്ക്ക് വേണ്ടി 
എന്റെ മുന്‍പില്‍ കൈനീട്ടുന്നു 

ഏകാന്തതയുടെയും
പട്ടിണിയുടെയും
കഷ്ടപ്പാടിന്റെയും
ദുരിതത്തിന്റെയും
അരക്ഷിതാവസ്തയുടെയും പ്രതീകം.

"പോടാ ചെക്കാ "
ഉടനെ ആട്ടിയോടിച്ചു ഞാന്‍.

പട്ടിണി മാറിയാല്‍
പിന്നെ അവന്‍
ഒരു കാവ്യപ്രചോദനമേ അല്ലാതാകും.

4 comments:

  1. കവിക് കവിത എഴുതാനുണ്ട്,
    ഫോടോഗ്രഫെര്കു പട്മെടുകാനുണ്ട്
    നടന് നദികനുണ്ട്,
    അപകടം കണ്ടാല്‍ കൊണ്ടോടന്‍ ,
    വിശക്കുന്നവന് അന്നം കൊടുപ്പാന്‍,
    അതിനു നിയോഘികപെട്ട വന്‍
    എത്തട്ടെ ,ചെയ്യട്ടെ..
    നമുക്ക് വേണ്ടത് അവാര്‍ഡ്‌ തന്നെ...

    nannayi ..cheriya kavitha..

    ReplyDelete
  2. "പട്ടിണി മാറിയാല്‍
    പിന്നെ അവന്‍
    ഒരു കാവ്യപ്രചോദനമേ അല്ലാതാകും."

    നല്ല വരികള്‍...

    ReplyDelete
  3. മനുഷ്യത്വവും ദയയും കാരുണ്യവും തുളുമ്പുന്ന സാഹിത്യ കൃതികളുടെ ഉടമയായ , അതിലും ഉപരി സമൂഹത്തിന്റെ ഉന്നമനനത്തിന്നായി പരിശ്രമിച്ചതിന് അവാര്‍ഡ് വാങ്ങി കൂട്ടിയ, ഒരു വികൃത കവിയുടെ ദ്വന്ദ മനസ്സിനെ വെളിപ്പെടുത്തിയിരിക്കുന്നു.


    വ്യത്യസ്തമായ വീക്ഷണം..ആശംസകള്‍

    ReplyDelete
  4. ഈ ചിന്തക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഓരായിരം ആശസകൾ..

    ReplyDelete

Please do post your comments here, friends !