എന്റെ അതിര് കയ്യേറിയവന്റെ
ഹുങ്ക് മാറ്റാനാണ്
ഞാന്‍ അവനെ സമീപിച്ചത്.
നമ്മുടെ ആളാണല്ലോ അവന്‍.
അരക്കൊല്ലത്തെ ശമ്പളം
അവന്റെ അണ്ണാക്കിലേയ്ക്ക് .
ബാക്കി അവന്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും,..
അവര്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും
***
അന്ന് പണം വാങ്ങിപ്പോയ അവനെ
പിന്നെ കാണുമ്പോള്‍
അയ്യപ്പന്‍റെ കള്ളുഷാപ്പില്‍
കയ്യേറ്റക്കാരനും അവനും
"ആളെ മയക്കണ കുപ്പി.." എന്ന് പാടി
താളംപിടിച്ച്
എന്നെയും നോക്കി
കൊഞ്ഞനം കുത്തുന്നു.
***
ആ കലിയാണ്,
ഒരു മൃഗം ആയി വളര്‍ന്ന്
എന്നെ ഇവന്റെ അടുത്ത് എത്തിച്ചത്,
ഈ മനുഷ്യസ്നേഹിയുടെ.
ശത്രുവിന്റെ ശത്രു, മിത്രം
***
ഇപ്പൊ തീരും
മറ്റവന്മാരുടെ രണ്ടുപേരുടെയും ഹുങ്ക്
എന്നായപ്പോളാണ് അതുണ്ടായത്...
അങ്ങ് മുകളില്‍ നിന്ന്
ഒരശരീരി :
"ഓന്‍ മറ്റേ പാര്‍ട്ടിയാ"
***
പിന്നെ ഒരു സ്ഫോടനം,
ഒരു കട്ടിലോഹത്തിന്റെ മിന്നല്‍.
അറ്റുവീണ വലതുകണ്ണിലൂടെ കണ്ടത്
എണ്ണിയാല്‍ തീരാത്ത
ഇറച്ചിത്തുണ്ടങ്ങള്‍.
അതിനു മുകളില്‍
എന്റെ ചോരപുരണ്ട ഇടതുകണ്ണ്.
കലിയടങ്ങാത്ത എന്റെ ചങ്ക്
അതില്‍ കാണാനില്ലായിരുന്നു !
ഹുങ്ക് മാറ്റാനാണ്
ഞാന്‍ അവനെ സമീപിച്ചത്.
നമ്മുടെ ആളാണല്ലോ അവന്‍.
അരക്കൊല്ലത്തെ ശമ്പളം
അവന്റെ അണ്ണാക്കിലേയ്ക്ക് .
ബാക്കി അവന്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും,..
അവര്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും
***
അന്ന് പണം വാങ്ങിപ്പോയ അവനെ
പിന്നെ കാണുമ്പോള്‍
അയ്യപ്പന്‍റെ കള്ളുഷാപ്പില്‍
കയ്യേറ്റക്കാരനും അവനും
"ആളെ മയക്കണ കുപ്പി.." എന്ന് പാടി
താളംപിടിച്ച്
എന്നെയും നോക്കി
കൊഞ്ഞനം കുത്തുന്നു.
***
ആ കലിയാണ്,
ഒരു മൃഗം ആയി വളര്‍ന്ന്
എന്നെ ഇവന്റെ അടുത്ത് എത്തിച്ചത്,
ഈ മനുഷ്യസ്നേഹിയുടെ.
ശത്രുവിന്റെ ശത്രു, മിത്രം
***
ഇപ്പൊ തീരും
മറ്റവന്മാരുടെ രണ്ടുപേരുടെയും ഹുങ്ക്
എന്നായപ്പോളാണ് അതുണ്ടായത്...
അങ്ങ് മുകളില്‍ നിന്ന്
ഒരശരീരി :
"ഓന്‍ മറ്റേ പാര്‍ട്ടിയാ"
***
പിന്നെ ഒരു സ്ഫോടനം,
ഒരു കട്ടിലോഹത്തിന്റെ മിന്നല്‍.
അറ്റുവീണ വലതുകണ്ണിലൂടെ കണ്ടത്
എണ്ണിയാല്‍ തീരാത്ത
ഇറച്ചിത്തുണ്ടങ്ങള്‍.
അതിനു മുകളില്‍
എന്റെ ചോരപുരണ്ട ഇടതുകണ്ണ്.
കലിയടങ്ങാത്ത എന്റെ ചങ്ക്
അതില്‍ കാണാനില്ലായിരുന്നു !
ഉള്ളില്‍ വിഹ്വലത ഉണര്‍ത്തുന്ന ചിത്രം!!!
ReplyDeleteആര്‍ത്തി നിറഞ്ഞ മനുഷ്യന്‍റെ മനുഷ്യത്തം പണയംവെച്ച്
കാട്ടികൂട്ടുന്ന.വിക്രിയകള്‍!
ശക്തവും,തീക്ഷ്ണവുമായ രചന.
ആശംസകള്‍
വായനയ്ക്ക് നന്ദി
Delete