ലകഷ്യമില്ലാതെക്കിതച്ചു നീങ്ങുന്നൊരെന്‍
തോഴരേ ഞാന്‍ ചെയ്ത തെറ്റെന്ത്, ചൊല്ലുമോ ?
എന്തിനെന്നോരാതെ മന്നില്‍ പിറന്നതോ,
കണ്ണീരൊഴുക്കിക്കവിള്കള് കുതിര്‍ത്തതോ,
ആദിവെണ്‍വെട്ടമെന്‍ കണ്ണിലേയ്ക്കിറ്റിയ്ക്കു-
മാദിത്യനോടും പിണങ്ങിക്കരഞ്ഞതോ ?
തൊട്ടിലില്‍ മെല്ലെച്ചിണുങ്ങിക്കരഞ്ഞു കൊ-
ണ്ടമ്മയെ താരാട്ടുപാട്ടു പാടിച്ചതോ,
ആദ്യാക്ഷരങ്ങളെന്‍ നാവില്‍ പിറക്കവേ
ആചാര്യഹസ്തം രസിച്ചു നുകര്‍ന്നതോ ?
അക്കങ്ങളെണ്ണിപ്പഠിക്കാതെയക്കര-
പ്പച്ചയ്ക്കു വേണ്ടി ഞാനെങ്ങോ തെരഞ്ഞതോ,
അര്‍ത്ഥങ്ങളെല്ലാമനര്‍ത്ഥമാകുന്നതോ
അക്ഷരം പാഥേയമാക്കിയുണ്ണുന്നതോ ?
സ്നേഹത്തിനര്‍ത്ഥം തിരിച്ചറിയാഞ്ഞതോ
മോഹങ്ങള്‍ ഹോമിച്ചു ജീവന്‍ പടുത്തതോ,
പുഞ്ചിരി പോലും മുഖത്തുറയ്ക്കാത്തതോ
സങ്കടം പങ്കിടാനാരുമില്ലാത്തതോ ?
ആദ്യാനുരാഗത്തിലന്ധനായ് ഞാനെന്റെ
തോഴിയ്ക്കു ഹൃത്തകം പാതി കൊടുത്തതോ,
മാംസം ഭുജിയ്ക്കും കഴുകിനെക്കൊന്നതോ
നഗ്നസത്യങ്ങള്‍ ഉറക്കെപ്പറഞ്ഞതോ ?
ലകഷ്യമില്ലാതെക്കിതച്ചു നീങ്ങുന്നൊരെന്‍
തോഴരേ ഞാന്‍ ചെയ്ത തെറ്റെന്ത്, ചൊല്ലുമോ ?
"അര്‍ത്ഥങ്ങളെല്ലാമനര്‍ത്ഥമാകുന്നതോ
ReplyDeleteഅക്ഷരം പാഥേയമാക്കിയുണ്ണുന്നതോ ?"
വളരെ നന്ദി
Deleteനന്നായിരിക്കുന്നു, ഇഷ്ടായി..:)
ReplyDeleteനന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
Deleteപുഞ്ചിരി പോലും മുഖത്തുറയ്ക്കാത്തതോ
ReplyDelete:) Ippol punchiri urachu
Delete