Monday, May 14, 2012

കവിതാലോകത്തെ സുഹൃത്തുക്കളോട്


നേരുണ്ട്, നെറിയുണ്ട്, നോവുണ്ട്, നീറ്റലു-
ണ്ടെന്നുള്ളിലാളുന്നൊരഗ്നിയുണ്ട്
നീയുണ്ട്, ഞാനുണ്ട്, നമ്മുടെ നെഞ്ചിലി-
ത്തീയിലും വാടാത്ത നന്മയുണ്ട്

എതുഗ്രമൂര്ത്തിയ്ക്കുമേതു കാട്ടാളനും
കീഴടങ്ങീടാത്തൊരുണ്മയുണ്ട്
കാറുണ്ട്, മഴയുണ്ട്, ചിന്തയില്‍ പൂവിട്ട
കാവ്യമാം തീരാ വസന്തമുണ്ട്

മഞ്ഞിന്‍ കുളുര്‍മയും, കാറ്റിന്റെ താളവും
തൊട്ടറിഞ്ഞീടും  മനസ്സുമുണ്ട് 
ഏതോ കിനാപ്പക്ഷി പാടുന്ന പാട്ടിന്റെ-
യീണങ്ങള്‍ തൂലികത്തുമ്പിലുണ്ട്  

തെല്ലും ദഹിയ്ക്കാത്ത കള്ളങ്ങള്‍ കേള്‍ക്കുമ്പൊ-
ളുള്ളില്‍ തിളയ്ക്കുന്ന രക്തമുണ്ട്
തൊട്ടടുത്തുള്ളം തപിയ്ക്കുന്ന തോഴരെ-
ത്തൊട്ടിരുന്നീടുവാന്‍ വെമ്പലുണ്ട്.

സത്യവും നീതിയും വാഴുന്ന ലോകത്തെ
സ്വപ്നത്തിലെന്നും നിനയ്ക്കലുണ്ട്
എങ്കിലും  രാവിന്നിരുട്ടിലെന്നുണ്ണിയെ
ഒറ്റയ്ക്കയയ്ക്കുവാന്‍ പേടിയുണ്ട് 

എങ്കിലും ഞാനറിഞ്ഞീടുന്നു നേരുള്ള
കാവ്യങ്ങള്‍ തീര്‍ത്തു നീ കൂടെയുണ്ട്
സോദരാ, കാവ്യം രചിച്ചു നീ പാടുക,
കൂടെയെന്‍ പാട്ടുമായ് ഞാനുമുണ്ട് !

22 comments:

 1. സോദരാ, കാവ്യം രചിച്ചു നീ പാടുക,
  കൂടെയെന്‍ പാട്ടുമായ് ഞാനുമുണ്ട് !

  ReplyDelete
 2. എങ്കിലും ഞാനറിഞ്ഞീടുന്നു നേരുള്ള
  കാവ്യങ്ങള്‍ തീര്‍ത്തു നീ കൂടെയുണ്ട്

  ReplyDelete
 3. സത്യവും നീതിയും വാഴുന്ന ലോകത്തെ
  സ്വപ്നത്തിലെന്നും നിനയ്ക്കലുണ്ട്
  എങ്കിലും രാവിന്നിരുട്ടിലെന്നുണ്ണിയെ
  ഒറ്റയ്ക്കയയ്ക്കുവാന്‍ പേടിയുണ്ട്

  ReplyDelete
  Replies
  1. കവിമാനസ്സങ്ങളെപ്പോഴും കവിയുന്ന ഓളപ്പരപ്പല്ലോ
   നേരിയചലങ്ങള്‍ അറിയും ഓളങ്ങളല്ലോ ഈ ചങ്ങാതിമാര്‍
   കണ്ടിവിധം എഴുതിയ അരുണേ ,സത്യമാണെന്ന് പറയാതെ വയ്യ

   Delete
  2. എങ്കിലും ഞാനറിഞ്ഞീടുന്നു നേരുള്ള
   കാവ്യങ്ങള്‍ തീര്‍ത്തു നീ കൂടെയുണ്ട്

   Delete
  3. തെല്ലും ദഹിയ്ക്കാത്ത കള്ളങ്ങള്‍ കേള്‍ക്കുമ്പൊ-
   ലുള്ളില്‍ തിളയ്ക്കുന്ന രക്തമുണ്ട്

   Delete
 4. സോദരാ സൂപ്പര്‍ , നിന്‍ കവിത കൊള്ളാം!
  എനിക്കിത് വായിച്ചു "പുളകമുണ്ട്."
  എന്നാലിതാ എന്‍ വകയായി നിനക്കൊരു
  തെളിഞ്ഞു നീണ്ടോരാ "എം.സീ.ആര്‍ മുണ്ട്."

  കവിത കൊള്ളാം കേട്ടോ... എനിക്ക് കൂടുതല്‍ ഇഷ്ടമായത് ആ "മുണ്ടുകളുടെ" പ്രാസം ആണ്..!

  ഇനിയും പോരട്ടെ :-)

  ReplyDelete
  Replies
  1. രക്ത മുണ്ടുള്ളപ്പോള്‍ വെള്ള മുണ്ടും ആകാം. എം സി ആര്‍ മുണ്ടിനു നന്ദി :)

   Delete
 5. തെല്ലും ദഹിയ്ക്കാത്ത കള്ളങ്ങള്‍ കേള്‍ക്കുമ്പൊ-
  ലുള്ളില്‍ തിളയ്ക്കുന്ന രക്തമുണ്ട്
  തൊട്ടടുത്തുള്ളം തപിയ്ക്കുന്ന തോഴരെ-
  ത്തൊട്ടിരുന്നീടുവാന്‍ വെമ്പലുണ്ട്.

  ReplyDelete
 6. എങ്കിലും ഞാനറിഞ്ഞീടുന്നു നേരുള്ള
  കാവ്യങ്ങള്‍ തീര്‍ത്തു നീ കൂടെയുണ്ട്
  സോദരാ, കാവ്യം രചിച്ചു നീ പാടുക,
  കൂടെയെന്‍ പാട്ടുമായ് ഞാനുമുണ്ട് !

  ReplyDelete
 7. തകർത്ത്.. എനിക്കൊരുപാട് ഇഷ്ടമായി, ഇത്തരം ശൈലി എന്നെ വല്ലാതെ ആകർഷിക്കാറുണ്ട്.. സൂപ്പർ

  ReplyDelete
 8. മനോഹരം ... ഈ കോര്‍ത്ത്‌ കെട്ടിയ വാക്കുകള്‍ .....

  സോദരാ, കാവ്യം രചിച്ചു നീ പാടുക,
  കൂടെയെന്‍ പാട്ടുമായ് ഞാനുമുണ്ട് !
  ആശംസകളായിരം വേറെയുണ്ട് ... :))

  ReplyDelete
 9. ശൈലി നന്നായി..ഭാവനയും നന്ന്...ലെന്റെ നിരീക്ഷണഥ്റ്റിൽപ്പെട്ട ചില കാര്യങ്ങൾ പറയട്ടേ"കീഴടങ്ങീടാത്തൊരുണ്മയുണ്ട്= ഉണ്മ എന്നുദ്ദേശിച്ചത് 'സത്യമാണോ'ഉണ്മ=യാഥാർത്ത്യം 2 ഏതോ കിനാപ്പക്ഷി പാടുന്ന പാട്ടിന്റെ-
  യീണങ്ങള്‍ തൂലികത്തുമ്പിലുണ്ട് , ഈണങ്ങൾ തൂലിക തുമ്പിൽ വരാറില്ലാ വാക്കുകളാണു വരുന്നത്.....നിരൂപണം ചെയ്തതല്ലാ കണ്ടത് പറഞ്ഞൂ എന്ന് മാത്രം...എല്ലാ നന്മകളും നേരുന്നൂ

  ReplyDelete
  Replies
  1. ഉണ്മ. സത്യം എന്ന അര്‍ത്ഥത്തില്‍ ആണ് പ്രയോഗിച്ചത്. ആരുടെ മുന്‍പിലും അടിയറ വയ്ക്കാത്ത മനസ്സിന്റെ ശരി.

   പിന്നെ തൂലികത്തുമ്പിലെ ഈണം. അക്കാര്യത്തില്‍ ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം എനിയ്ക്ക് തരണം. വായനയ്ക്ക് നന്ദി :)

   Delete
 10. പോരുക പോരുക അക്ഷരകൂ‍ട്ടുമായ്
  കാവ്യങ്ങളായിരം തുളുമ്പട്ടെ നിന്‍
  തൂലിക തുമ്പിനാല്‍ അതിനായ്
  നേര്‍ന്നിടാം ആയിരമായിരം
  ആശംസകള്‍....


  സത്യവും നീതിയും വാഴുന്ന ലോകത്തെ
  സ്വപ്നത്തിലെന്നും നിനയ്ക്കലുണ്ട്...

  നല്ല ചിന്തകള്‍ കൊണ്ട് കോര്‍ത്തെടുത്ത ഈ കാവ്യഹാരം എനിക്കേറേ ഇഷ്ടായി....

  ReplyDelete
 11. പ്രിയാ കൂടെ ഒരു മൂളലായ്  ഞാനുമുണ്ട്

  ReplyDelete
 12. ഹൃദ്യം..ലളിതം. സമ്പുഷ്ടം..
  ഇനിയുമിനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete

Please do post your comments here, friends !