Thursday, May 3, 2012

കരളിന്റെ നൊമ്പരം (2000)



Press play button above to listen to the poem

കരളിന്റെ നൊമ്പരം കളിവീണ പോലെയാ-
ണതിലുണ്ട് മുടിനീണ്ട കവി തന്റെ ജല്പനം 
കരളിന്റെ നൊമ്പരം കളിവഞ്ചി പോലെയാ-
ണതിലേറിയൊഴുകുന്നു പ്രണയ സങ്കീര്‍ത്തനം

കരളിന്റെ രോദനം ഉള്‍ക്കടല്‍ ശാന്തിയാ-
ണതിനുണ്ട് മരവിച്ച മനസ്സിന്റെ ദര്‍ശനം
അതിലുണ്ട് വെയിലിന്റെ തീക്കനല്‍ ചൂളകള്‍
അതിലുണ്ട് രാവിന്റെ കുളിരാര്‍ന്ന സ്പര്‍ശനം

എരിയുന്ന വേനലാണുറയുന്ന ദുഖമാ-
ണൊരു കുഞ്ഞുകുരുവി തന്‍ പൊഴിയുന്ന തൂവലാ-
ണൊരു കൊച്ചു തേങ്ങലാ,ണെഴുതാത്ത കവിതയാ-
ണതിലൂറുമിണപോയ കുയിലിന്റെ കൂജനം

കരളിന്റെയീണങ്ങള്‍ നെഞ്ചില്‍ പൊഴിഞ്ഞു വീ- 
ണുള്താപമാറ്റുന്ന കരിമുകില്‍ മാലകള്‍
കരളിന്റെയീണങ്ങള്‍ മരുഭൂവിലലിവിന്റെ
ചെറുപൂക്കള്‍ വിരിയിച്ച വനദേവകന്യകള്‍

നിന്‍ കുളിര്‍സ്പര്‍ശങ്ങള്‍ കരളിന്റെ സാഗര-
ക്കലിവില്‍ നിന്നുയിരാര്‍ന്നു പടരുന്ന ലാവകള്‍
ഉയിരിന്റെയിരുളിലെയ്ക്കൊഴുകും വെളിച്ചങ്ങള്‍
അഴലിന്റെ തീരത്തിലണയുന്ന തോണികള്‍

നീ ചൊന്ന വാക്കുകള്‍ കരളിന്റെ വിങ്ങലെ-
ന്നുള്ളം തളച്ചിട്ട തടവറക്കല്ലുകള്‍
ഇനിയെന്നു കാണുമെന്നറിയാതെയകലവേ
നിന്‍ മുഗ്ധഹാസമെന്‍ കരളിന്റെ നൊമ്പരം !

12 comments:

  1. എരിയുന്ന വേനലാണുറയുന്ന ദുഖമാ-
    ണൊരു കുഞ്ഞുകുരുവി തന്‍ പൊഴിയുന്ന തൂവലാ-
    ണൊരു കൊച്ചു തേങ്ങലാ,ണെഴുതാത്ത കവിതയാ-
    ണതിലൂറുമിണപോയ കുയിലിന്റെ കൂജനം

    ReplyDelete
  2. Avery good poem "Ina poya kuyilinte koojanam hridaya sparsiyaayi aavishkarikka pettirikkunnu .vilap kaavya saakha anyam ninnittilla ABHINANDANANGAL

    ReplyDelete
  3. ഇഷ്ടപ്പെട്ടു...ഒത്തിരിയൊത്തിരി .....

    ആശംസകളോടെ

    ReplyDelete
  4. Thanks for the appreciation Leela :)

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  6. നീ ചൊന്ന വാക്കുകള്‍ കരളിന്റെ വിങ്ങലെ-
    ന്നുള്ളം തളച്ചിട്ട തടവറക്കല്ലുകള്‍
    ഇനിയെന്നു കാണുമെന്നറിയാതെയകലവേ
    നിന്‍ മുഗ്ധഹാസമെന്‍ കരളിന്റെ നൊമ്പരം !

    ReplyDelete
  7. നീ ചൊന്ന വാക്കുകള്‍ കരളിന്റെ വിങ്ങലെ-
    ന്നുള്ളം തളച്ചിട്ട തടവറക്കല്ലുകള്‍
    ഇനിയെന്നു കാണുമെന്നറിയാതെയകലവേ
    നിന്‍ മുഗ്ധഹാസമെന്‍ കരളിന്റെ നൊമ്പരം

    ReplyDelete

Please do post your comments here, friends !