ജീവിതം നല്‍കാമെന്ന്
മോഹിപ്പിച്ച ചിലര്‍
എന്റെ സ്വാതന്ത്ര്യത്തിന്
മോതിരവിരലില്‍ കടിഞ്ഞാണിട്ടു.
ധനം തരാമെന്നു
മോഹിപ്പിച്ച ചിലര്‍
എന്നെ പണിസ്ഥലത്തു
തളച്ചിട്ടു.
ഇവിടം പറുദീസയാക്കാമെന്ന്
ഭ്രമിപ്പിച്ച ചിലര്‍
എന്റെ വലതുകയ്യില്‍
കൊടി കെട്ടി.
പിന്നെ, സ്വര്‍ഗം തരാമെന്ന്
വ്യാമോഹിപ്പിച്ച ചിലര്‍
എന്റെ പണം കവര്‍ന്ന്
ദൈവത്തിനു കൊടുത്തു.
മോഹിപ്പിച്ച ചിലര്‍
എന്റെ സ്വാതന്ത്ര്യത്തിന്
മോതിരവിരലില്‍ കടിഞ്ഞാണിട്ടു.
ധനം തരാമെന്നു
മോഹിപ്പിച്ച ചിലര്‍
എന്നെ പണിസ്ഥലത്തു
തളച്ചിട്ടു.
ഇവിടം പറുദീസയാക്കാമെന്ന്
ഭ്രമിപ്പിച്ച ചിലര്‍
എന്റെ വലതുകയ്യില്‍
കൊടി കെട്ടി.
പിന്നെ, സ്വര്‍ഗം തരാമെന്ന്
വ്യാമോഹിപ്പിച്ച ചിലര്‍
എന്റെ പണം കവര്‍ന്ന്
ദൈവത്തിനു കൊടുത്തു.
എന്തിനും ഏതിനോടുമുള്ള ആസക്തി
ReplyDeleteഅപകടം വരുത്തുമെന്നുള്ള സന്ദേശം
നന്നായിരിക്കുന്നു.
ആശംസകള്‍
ജീവിതം നല്‍കാമെന്ന്
ReplyDeleteമോഹിപ്പിച്ച ചിലര്‍
എന്റെ യുവത്വത്തിന്
മോതിരവിരലില്‍ കടിഞ്ഞാണിട്ടു....
ഇത് ഞാൻ തിരുത്തുകയാണെങ്കിൽ
ജീവിതം നല്‍കാമെന്ന്
മോഹിപ്പിച്ച ചിലര്‍
എന്റെ സ്വാതന്ത്ര്യത്തിന്
മോതിരവിരലില്‍ കടിഞ്ഞാണിട്ടു.
എന്നാക്കിയേനെ..പക്ഷെ അതു എന്റെ മാത്രം ഇഷ്ടമാവുമല്ലൊ..
കൊള്ളാം അരുൺ..
അരുണ്‍...നന്നായിട്ടുണ്ട്....ഇത് രാഷ്ട്രീയക്കാരെ പറ്റിയാണോ എഴുതിയിരിക്കുന്നത്?
ReplyDeleteപൊതുവായിട്ടാണ് എഴുതിയത്. രാഷ്ട്രീയവും ഉണ്ട്.
ReplyDeleteചൊല്ലാതേ...ചെയ്
ReplyDeleteതമിഴില്‍ അങ്ങ്
അവരെയൊന്നും നോക്കീട്ട് കാര്യമില്ല.
ReplyDeleteവല്ലതും ചെയ്തുനോക്കാം