Sunday, July 22, 2012

വെട്ടുകത്തിവെട്ടുകത്തി 
വെട്ടുകത്തിയായിരിക്കുന്നത് 
ഈ അടുക്കളയില്‍ മാത്രമാണ്.


ഒരു തേങ്ങായുടക്കുക,
ഒരു പട്ടവെട്ടിക്കീറുക,
ചിലപ്പോള്‍ ഒരു ചകിരിക്കഷണം
തിക്കി കനലിലേക്കിട്ടു തീയാളിക്കുക.
കഴിഞ്ഞു, അതിന്റെ ജോലി.


പുറത്തിറങ്ങുമ്പോളാണ് കുഴപ്പം
ചിലപ്പോള്‍ അതിന് നീളം കൂടും,
മൂര്‍ച്ച കൂടും,
ലകഷ്യങ്ങള്‍ മാറും.


അപ്പോഴൊക്കെയാണ്,
ചില മരങ്ങള്‍ വീഴുന്നതും,
പടര്‍പ്പുകള്‍ ഇല്ലാതാവുന്നതും,
ചിലപ്പോളെല്ലാം ചോരപൊടിയുന്നതും
ചിലരെല്ലാം പിടഞ്ഞു തീരുന്നതും.


അതുകൊണ്ടായിരിക്കും
പഴയ കാരണവന്മാര്‍
ബുദ്ധിയുറക്കാത്ത നരന്തുപിള്ളേര്‍ക്ക്
ഈ സാധനം 
കളിക്കാന്‍ കൊടുക്കാതിരുന്നത്.

Translation by Balram"A machete is only a machete when,
Its in the kitchen, its natural den,
Slicing open a coconut with utmost ease, 
Cutting firewood into pieces smooth as you please..

Sometimes pushing the coconut husk,
Into the fire's embers, quite brusque,
That is all a machete does ,
When its in the kitchen, without any fuss.

The trouble starts when it ventures out,
Growing in length and sharpness no doubt,
Its nature changes pretty fast,
It seeks new tasks than those of the past.

Then some trees do tend to fall,
And no greenery is left at all,
That's when some blood does sometimes spill
And some death throes will forever still.

This must be why the elders of old,
Had taken pains and strictly ensured,
That silly youngsters, so immature still
Never played with such things that could easily kill. "

5 comments:

 1. രണ്ടും കൊള്ളാം നല്ല വഴക്കമുള്ള പരിഭാഷ !
  (അരുണിന്റെ കവിത നന്നായെന്നു ഞാനെഴുതേണ്ട, അരുണെഴുതിയതെല്ലാം നല്ലതെന്നാണെനിക്ക് തോന്നിയിട്ടുള്ളത് !)

  ReplyDelete
 2. നന്നായിട്ടുണ്ട്,
  വെട്ടുകത്തിയുടെ രണ്ടുമുഖങ്ങള്‍...
  വ്യത്യസ്ത നിയോഗങ്ങള്‍...

  ReplyDelete
 3. വെട്ടുകത്തി...

  ReplyDelete
 4. നല്ല കവിത. പ്രശ്നം വെട്ടുകത്തിയേന്തുന്ന കൈകളുടേതാണെന്നു തോന്നുന്നു.

  ReplyDelete

Please do post your comments here, friends !