നീ മടങ്ങുന്നതിന്നൊരു മാത്രയെങ്കിലും
മുന്‍പേ മടങ്ങാനനുവദിച്ചീടുക
നീയില്ലയെന്നുള്ള ചിന്തയാലാത്മാവു
ക്രൂരമീലോകത്തു നീറാതിരിക്കുവാന്‍
കാണാത്തൊരാകാശലോകമുണ്ടെകിലാ
ദേശത്തു നിന്നെ പ്രതീക്ഷിച്ചിരിക്കുവാന്‍.
വീണ്ടും ജനിക്കുവാന്‍ ഭാഗ്യമുണ്ടാവുകില്‍
നീ ജനിക്കുന്നതും കാത്തിരുന്നീടുവാന്‍
സ്വപ്നങ്ങളില്ലാത്ത നിദ്രയില്‍ കാതില്‍ നിന്‍
വാക്കും നടപ്പും മുഴങ്ങാതിരിക്കുവാന്‍
ആരും വരാനില്ലയെന്നറിഞ്ഞിട്ടുമി-
പ്പാതയിലൊറ്റയ്ക്കു നില്‍ക്കാതിരിക്കുവാന്‍
നിന്‍ കരസ്പര്‍ശങ്ങളേറ്റതാം പുസ്തക-
ത്താളുകളെന്നെയലട്ടാതിരിക്കുവാന്‍
നീ തന്ന സ്നേഹവും, നീ തന്ന നോവുമോര്‍-
ത്തങ്ങനെയേറെയിരിക്കാതിരിക്കുവാന്‍
നിന്‍ പാട്ടു പാടുന്ന പക്ഷിയായ് കാണാത്ത
സ്വര്‍ഗീയശാഖിയില്‍ മുന്പേയിരിക്കുവാന്‍
നീ തിരിക്കുന്നതിന്നൊരു മാത്രയെങ്കിലും
മുന്‍പേ പറക്കാനനുവദിച്ചീടുക.
മുന്‍പേ മടങ്ങാനനുവദിച്ചീടുക
നീയില്ലയെന്നുള്ള ചിന്തയാലാത്മാവു
ക്രൂരമീലോകത്തു നീറാതിരിക്കുവാന്‍
കാണാത്തൊരാകാശലോകമുണ്ടെകിലാ
ദേശത്തു നിന്നെ പ്രതീക്ഷിച്ചിരിക്കുവാന്‍.
വീണ്ടും ജനിക്കുവാന്‍ ഭാഗ്യമുണ്ടാവുകില്‍
നീ ജനിക്കുന്നതും കാത്തിരുന്നീടുവാന്‍
സ്വപ്നങ്ങളില്ലാത്ത നിദ്രയില്‍ കാതില്‍ നിന്‍
വാക്കും നടപ്പും മുഴങ്ങാതിരിക്കുവാന്‍
ആരും വരാനില്ലയെന്നറിഞ്ഞിട്ടുമി-
പ്പാതയിലൊറ്റയ്ക്കു നില്‍ക്കാതിരിക്കുവാന്‍
നിന്‍ കരസ്പര്‍ശങ്ങളേറ്റതാം പുസ്തക-
ത്താളുകളെന്നെയലട്ടാതിരിക്കുവാന്‍
നീ തന്ന സ്നേഹവും, നീ തന്ന നോവുമോര്‍-
ത്തങ്ങനെയേറെയിരിക്കാതിരിക്കുവാന്‍
നിന്‍ പാട്ടു പാടുന്ന പക്ഷിയായ് കാണാത്ത
സ്വര്‍ഗീയശാഖിയില്‍ മുന്പേയിരിക്കുവാന്‍
നീ തിരിക്കുന്നതിന്നൊരു മാത്രയെങ്കിലും
മുന്‍പേ പറക്കാനനുവദിച്ചീടുക.
Lovely Poem...
ReplyDeleteവളരെ മനോഹരം ...
ReplyDelete