Sunday, September 16, 2012

മല കയറുമ്പോള്‍


മല കയറുമ്പോള്‍
മുന്‍പേ നടക്കുന്നവരെ
ഭയക്കേണ്ടതില്ല.
നാമൊരുനാള്‍ 
ഈ മലയുടെ ഉച്ചിയില്‍
കൊടി നാട്ടുമ്പോളേക്കും
അവരില്‍ പലരും
മൈല്‍ക്കുറ്റികളോ

ദിശാസൂചികളോ
വഴിവിളക്കുകളോ
ചരിത്രപുസ്തകങ്ങളോ
ആയി മഞ്ഞണിഞ്ഞു നില്‍പ്പുണ്ടാവും.

പുറകെ വരുന്നവരെയാണ്
പലപ്പോഴും ഭയക്കേണ്ടത്.
നമ്മുടെ ചൂട്ടുവെളിച്ചം കടമെടുത്ത്,
നാം പിന്നിട്ട വഴികളില്‍
അനായാസം നടന്ന്,
പിന്തുടരപ്പെടുന്നവന്റെ
ആധി സമ്മാനിച്ച്,
ചിലപ്പോള്‍ ഒപ്പമെത്താന്‍
നമ്മുടെ പിന്നിയ രോമാക്കുപ്പായത്തില്‍
പിടിച്ചു വലിച്ച്,
വീഴിച്ച്..
ദയ കാട്ടാതെ
അവര്‍ നമ്മെക്കടന്നു പോയേക്കാം.

പിറകില്‍ കണ്ണില്ലാത്തതിന്‍
ഭയം പേറുന്നവരല്ലോ നമ്മള്‍ !

2 comments:

  1. അവനു പിന്നാലെയും ആളുണ്ടാകുമെന്ന് ഓര്‍ക്കണം!
    ആശംസകള്‍

    ReplyDelete
    Replies
    1. അവര്‍ക്ക് പിന്നിലും ഉണ്ടാവും. ജാഗ്രത വേണം

      Delete

Please do post your comments here, friends !