Thursday, September 27, 2012

മൃഗം




നിന്റെയും എന്റെയും 

ഹൃദയത്തില്‍ ഒരു കൂടുണ്ട്‌..

ഗുണപാഠങ്ങളും
വിശ്വാസവും
ഗുരുവചസ്സുകളും
മനസ്സാക്ഷിയും
തുടലിട്ടു നിര്‍ത്തിയ 
ഒരു മൃഗമുണ്ട് അതിനുള്ളില്‍.


ഏകാന്തതയിലും,

ആള്‍ക്കൂട്ടത്തിലും
അതെന്നും കൂടെത്തന്നെയുണ്ട്‌.

കാതോര്‍ത്താല്‍
അതിന്റെ അക്ഷമയാര്‍ന്ന
ചങ്ങലക്കിലുക്കങ്ങളും
മുരള്‍ച്ചയും കേള്‍ക്കാം.

തൊട്ടുനോക്കിയാല്‍
അടക്കിവയ്ക്കപ്പെടുന്ന
ആസക്തികളുടെ അതിമര്‍ദ്ദമറിയാം .

അമര്‍ത്തപ്പെട്ട
ഒരു പെണ്‍കരച്ചില്‍
കേള്‍ക്കുന്നില്ലേ ?

ഇന്ന്
ആരുടെയോ
ദുര്‍ബലമായ കൂട്ടില്‍ നിന്ന്
അത് പുറത്തു കടന്നിരിക്കുന്നു.

4 comments:

  1. നന്മയെ കീഴ്പ്പെടുത്തുന്ന തിന്മ...

    ശക്തമായ വരികള്‍ അരുണ്‍

    ReplyDelete
  2. ഗുണപാഠങ്ങളും
    വിശ്വാസവും
    ഗുരുവചസ്സുകളും
    മനസ്സാക്ഷിയും
    തുടലിട്ടു നിര്‍ത്തിയ
    ഒരു മൃഗമുണ്ട് അതിനുള്ളില്‍.

    വാസ്തവം...
    ആശംസകൽ...

    ReplyDelete
  3. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete

Please do post your comments here, friends !