Friday, September 7, 2012

ഏതോ ഒരു ജോസ്


ഏതോ ഒരു ജോസ്.
വയസ്സ് നാല്‍പ്പത്തിയൊന്പത്.
മൂന്നു ചക്രങ്ങളും ഊറിത്തെറിച്ച 
നീലനിറമുള്ള ഒരു ടാറ്റാ ഇന്‍ഡിക്കയുടെ 
മുന്‍വശത്തെ ഡോര്‍ വെട്ടിപ്പൊളിച്ച് 
പുറത്തെടുത്തപ്പോഴേക്കും 
ചലനം നിലച്ച ഏതോ ഒരു പാവം.
ഇടിച്ചു തെറിപ്പിച്ച മതിലിന്റെയടുത്ത്

തെറിച്ചു ചിതറിയ ലോഹക്കഷണങ്ങള്‍...
വാര്‍ത്തകള്‍, വിശദാംശങ്ങള്‍, ആകാംക്ഷ..
ഏതോ ഒരു പോയ്യക്കാരന്‍ ജോസ് !

*

നമ്മുടെ ജോസേട്ടന്‍.
ഇന്നലെ കവലയില്‍ വച്ച് കണ്ടപ്പോള്‍ ചിരിച്ചു കളിപറഞ്ഞ,
ഒരു കുഴപ്പത്തിനും നില്‍ക്കാത്ത,
നീലനിറമുള്ള ആ ടാറ്റാ ഇന്‍ഡിക്ക കാറില്‍ പതുക്കെ പോകുന്ന
നല്ലവനായ നമ്മുടെ നാട്ടുകാരന്‍.
ഒരു മോളുണ്ട്‌, ഇരുപതുകാരി,
സമയമായി, വിളിച്ചു, പോയി
മ്ലാനത, നിശ്ശബ്ദത, മൌനം.

*

അപ്പന്‍.
മങ്ങിയ കാഴ്ചയില്‍ ആ രൂപം.
പാതിയടഞ്ഞ കേള്‍വിയില്‍ ആ ശബ്ദം.
ഉടഞ്ഞ ചിന്തകളില്‍
ബാല്യം മുതല്‍ ഇന്നലെ വരെയുള്ള
അപ്പന്റെ ഓര്‍മ്മകള്‍,
സ്നേഹം, സ്പര്‍ശം.
രൂപം...
ശബ്ദം...
ഓര്‍മ്മകള്‍.

കാറില്ലാത്ത,
വേഗമില്ലാത്ത,
മതിലില്ലാത്ത,
ചക്രങ്ങളില്ലാത്ത,
ആരും, ഒന്നും ഇല്ലാത്ത
വെറും ഓര്‍മ്മകള്‍.

5 comments:

  1. എല്ലാം ഇത്രേ ഉള്ളൂ!
    ജീവന്‍റെ ചലനം നിലയ്ക്കുംവരെ..........
    ആശംസകള്‍

    ReplyDelete
  2. ഒന്നുമില്ലായ്മയുടെ, ഒന്നുമല്ലായ്മയുടെ കടുത്ത മൗനം തിളയ്ക്കുന്ന വാക്കുകൾ.

    ReplyDelete
  3. aarum onnum illaatha verum ormmakal

    ReplyDelete
  4. മരണം ഒരു കവിതപോലെ ആകസ്മികം..

    ReplyDelete
  5. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി

    ReplyDelete

Please do post your comments here, friends !