ഓണം കഴിഞ്ഞു..
ബാക്കിയായത്
കുറെ തലയില്ലാത്ത തുമ്പച്ചെടികള്‍..
വാങ്ങാന്‍ വന്നവന്‍ കണ്ണുവച്ച
വൈറ്റ് ലെഗോണ്‍ കോഴിയെപ്പോലെ
ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും
പറിച്ചെടുക്കപ്പെട്ടു പൂക്കള്‍.
ഓണം ബോണസ്സായി
വിരിഞ്ഞ പൂക്കളും,
പണ്ട് വിരിഞ്ഞതില്‍
ബാക്കിയുണ്ടായിരുന്നവയും
ഒറ്റ ദിവസത്തെ ആഘോഷത്തിന്
പിള്ളേര് കൊണ്ടുപോയി.
ഇനിയിപ്പോള്‍
ഒന്നേന്നു തുടങ്ങണം
ഈ പൂക്കലും വിരിയലും...
ഈ മാസമൊന്നു കഴിഞ്ഞോട്ടെ.
പണ്ട് വിരിഞ്ഞതില്‍
ബാക്കിയുണ്ടായിരുന്നവയും
ഒറ്റ ദിവസത്തെ ആഘോഷത്തിന്
പിള്ളേര് കൊണ്ടുപോയി.
ഇനിയിപ്പോള്‍
ഒന്നേന്നു തുടങ്ങണം
ഈ പൂക്കലും വിരിയലും...
ഈ മാസമൊന്നു കഴിഞ്ഞോട്ടെ.
കാണം വിറ്റും ഓണമുണ്ണണമല്ലോ?!!
ReplyDeleteആശംസകള്‍
തലയെടുത്ത ഓണം
ReplyDeleteഎന്റെ ഓര്‍മകളിലെ തുമ്പപ്പൂക്കള്‍...
ReplyDeleteഎന്റെ കുഞ്ഞിന്റെ നഷ്ടങ്ങള്‍...
ഇല്ലാത്ത പൂക്കളെ തേടി നടക്കുന്ന
ReplyDeleteഇഴയുന്ന ജീവിതങ്ങള്‍ക്ക് കാലുകള്‍നല്‍കാന്‍
ഇടയിലെങ്കിലും വിരുന്നിനായെതുന്ന
എന്റെ ഓണം
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി
ReplyDeleteനല്ല വരികള്‍ ധന്യ ..