ഒരു നാളെങ്കിലും
എനിക്കീ തണലില്ലാത്ത വഴികളില്‍
താങ്ങില്ലാതെ നടക്കണം...
നിമിഷസൂചിയുടെ
ഒരു മാത്രയെങ്കിലും എന്റെതാക്കണം...
ഒരു കാറ്റിനെങ്കിലും
സുഗന്ധം പകര്‍ന്നു കൊടുക്കണം...
ഒരു മുളംകാടിന്റെയെങ്കിലും
സംഗീതമാവണം...
ഒരു ശിലയ്ക്കെങ്കിലും
ശാപമോക്ഷം കൊടുക്കണം...
പിന്നെ,
ഒരു സ്വപ്നത്തിനെങ്കിലും
ചിറകുകള്‍ പിടിപ്പിച്ചുകൊടുത്ത്,
ഉടഞ്ഞുപോയ ചില മോഹങ്ങളേ
വിളക്കിച്ചേര്‍ത്ത്,
ചില ഇടനെഞ്ചുകളില്‍ നിന്നെങ്കിലും
തേങ്ങല്‍ വലിച്ചു പുറത്തിട്ട്,
കാലത്തിന്റെ കടല്‍ത്തീരത്ത്
ഒരു കാല്പാടെങ്കിലും അവശേഷിപ്പിച്ച്
എനിക്ക് വിടചൊല്ലണം !
പിന്നെ,
ഒരു സ്വപ്നത്തിനെങ്കിലും
ചിറകുകള്‍ പിടിപ്പിച്ചുകൊടുത്ത്,
ഉടഞ്ഞുപോയ ചില മോഹങ്ങളേ
വിളക്കിച്ചേര്‍ത്ത്,
ചില ഇടനെഞ്ചുകളില്‍ നിന്നെങ്കിലും
തേങ്ങല്‍ വലിച്ചു പുറത്തിട്ട്,
കാലത്തിന്റെ കടല്‍ത്തീരത്ത്
ഒരു കാല്പാടെങ്കിലും അവശേഷിപ്പിച്ച്
എനിക്ക് വിടചൊല്ലണം !
No comments:
Post a Comment
Please do post your comments here, friends !