ഒരേയൊരു വര കൊണ്ട്
ഒരു സൂര്യന്‍,
ഒരു വണ്ടി,
ഒരു നായ്ക്കുട്ടി.
കടലാസിന്‍ അതിരുകള്‍ കടന്ന്
നിലത്തേയ്ക്കും
ചുവരിലേക്കും
വെള്ളക്കിടക്കവിരികളിലേക്കും
കയറിപ്പോകുന്ന
പേരില്ലാമരങ്ങള്‍,
പലനിറപ്പൂവുകള്‍,
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ !
ഓരോ വരയിലും
ഒരു പുതിയ അറിവ്,
ഒരു പുതിയ കൌതുകം.
ഒരു പാല്‍പ്പുഞ്ചിരി..
കുഞ്ഞുവരകള്‍,അതിലെത്ര ലോകങ്ങള്‍ !
കയറിപ്പോകുന്ന
പേരില്ലാമരങ്ങള്‍,
പലനിറപ്പൂവുകള്‍,
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ !
ഓരോ വരയിലും
ഒരു പുതിയ അറിവ്,
ഒരു പുതിയ കൌതുകം.
ഒരു പാല്‍പ്പുഞ്ചിരി..
കുഞ്ഞുവരകള്‍,അതിലെത്ര ലോകങ്ങള്‍ !
No comments:
Post a Comment
Please do post your comments here, friends !