മാളത്തിനും സെവെന്‍സീസ് ബാറിനും
ഇടയിലുള്ള നാറുന്ന തോടുകളിലൊന്നില്‍ കിടന്നാണ്
നാട്ടിലെ ചില തലമൂത്ത ആണ്‍സര്‍പ്പങ്ങളിലൊരുവന്‍
വ്യര്‍ത്ഥജീവിതത്തെക്കുറിച്ച്
തത്വശാസ്ത്രങ്ങള്‍ രചിക്കുക.
അവിടെത്തന്നെയാണ്
ചെളിയില്‍ തലപൂഴ്ത്തി
അവന്‍ അന്തിയുറങ്ങുക .
അവന്റെ സ്വന്തം ചോരയില്‍ കുരുത്ത
കുഞ്ഞുസര്‍പ്പത്തിന്റെ കണ്ണുകളില്‍
കാട്ടുതീയായി ഒരു പക പടരുന്നത്
മാളത്തിലെ പെണ്‍സര്‍പ്പത്തിന് മാത്രം കാണാം.
അവന്‍ എന്നോ വാങ്ങിക്കൊടുത്ത
പുകയില്ലാത്ത അടുപ്പില്‍
ഇന്നിപ്പോള്‍ തീയുമില്ലെന്നു
പരിഭവിച്ചു കാത്തിരിക്കുകയായിരിക്കും
പല ദിവസങ്ങളിലും അവള്‍.
ഈ വിപത്തില്‍ നിന്ന് എന്നാണ് മോചനം കിട്ടുന്നത്....
ReplyDeleteഈ സോമരസം മനുഷ്യരാശിയെ കാര്‍ന്നുതിന്നുകഴിഞ്ഞു..... വരും തലമുറയെങ്കിലും ഇതിന്റെ പിടിയില്‍ പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം....