Friday, August 17, 2012

വിഷം




ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്..
വിഷമാണെന്നറിഞ്ഞിട്ടും
നാമത് വാങ്ങിവയ്ക്കും 
കുടിക്കും, പങ്കുവയ്ക്കും..

ഒരിക്കല്‍ രുചിനോക്കിയാല്‍
പിന്നീട് കുതറിമാറാന്‍ നോക്കിയാലും
എന്നും അത് കൂടെക്കാണും, 
ഉപദേശിച്ചും, ഭീഷണിപ്പെടുത്തിയും.

ഒരേ വിഷം കുടിക്കുന്നവരുടെ 
സംഘടനയുണ്ടാക്കി 
മറ്റു വിഷങ്ങള്‍ കുടിക്കുന്നവരെ
പുലഭ്യം പറയും.

വിഷപാനികളുടെ അംഗബലത്തില്‍ 
വിഷവിരോധികളെ നാം മുക്കിക്കളയും.

കുടിച്ച വിഷത്തിന്റെ
ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടാന്‍
ഗായകരെ പോറ്റിവളര്‍ത്തും.

നീലിച്ച ഞരമ്പുകള്‍ 
മരണം വരെയും മറച്ചു വയ്ക്കും.

എന്നിട്ട്,
ഒസ്യത്തില്‍ ഒരു പങ്ക്
വരും തലമുറയ്ക്ക് 
വിഷം വാങ്ങാനായി മാറ്റി വയ്ക്കും

6 comments:

  1. പോറ്റിവളര്‍ത്തേണ്ടല്ലോ കൂടെ
    താനെ വന്നു ചേര്‍ന്നോളും!!!
    ആശംസകള്‍

    ReplyDelete
  2. വിഷവൈദ്യന്‍ വേണം

    ReplyDelete
  3. എല്ലാമറിയാമെങ്കിലും നാമിങ്ങനെയൊക്കെയാണ്....

    ReplyDelete
  4. "വിഷപാനികളുടെ അംഗബലത്തില്‍
    വിഷവിരോധികളെ നാം മുക്കിക്കളയും."....

    നന്നായി.

    ReplyDelete
  5. അറിഞ്ഞിട്ടും അറിയാത്തവര്‍...

    ReplyDelete
  6. ആശംസകള്‍...


    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete

Please do post your comments here, friends !