Tuesday, January 1, 2013

Haiku Poems 3



"കൊഴിഞ്ഞ പൂവിതളില്‍
ഒരു മഞ്ഞുതുള്ളി.
പിരിയുവാനാവാതെ... "






"കലക്കമാണ് ആഴങ്ങളിലെങ്കിലും 
ഒഴുക്കിനെത്ര തെളിച്ചമാണ്...
കണ്ണുനീര്‍ പോലെ ..."






"അമ്മത്തണലില്‍ മുളച്ച വിത്തേ..
അവള്‍ കണ്ട സൂര്യനെ
കണ്ടുവോ നീ ?"







"മഴമേഘങ്ങളേ.. 
ഉറയൂരാന്‍ കാത്തുവെച്ച
വാളുകളെത്രയുണ്ട് കയ്യില്‍ ?"







"തിരികേ പറക്കും കിളികളേ..
നിങ്ങളെണ്ണിയോ, 
എല്ലാരുമുണ്ടോ കൂടെ ?"







"എന്റെയാകാശത്ത് 
മേഘരേഖ രചിപ്പൂ വിമാനം; 
പക്ഷെ, എത്ര നേരത്തേക്ക്‌ ?"







"ചെടിയെങ്ങനെ പറയും..
പൂവിനെ മുറിവേല്‍പ്പിക്കും
മുള്ളൊന്നു തന്നിലുണ്ടെന്ന്.."







"വളര്‍ത്തുമൃഗം. 
തെരുവിന്റെ ഭയത്തെക്കാള്‍
സുഖദമീ പാരതന്ത്ര്യം."








"ഡല്‍ഹിയിലെ രാത്രിമഴ.
പറിച്ചെറിയപ്പെട്ട 
പൂവിന്റെ കണ്ണുനീര്‍."






"വൃശ്ചികക്കാറ്റ്. 
ശാഖികള്‍ തോറും
പൊന്നിലക്കാവിടി"









"മഞ്ഞലിഞ്ഞ മഴ ചോദിപ്പൂ -
"സ്വപ്നമായ് നിദ്രയില്‍
പെയ്തിറങ്ങട്ടെ ഞാന്‍ ? ""

5 comments:

  1. ഇഷ്ടപ്പെട്ടു Haiku
    ആശംസകള്‍

    ReplyDelete
  2. ഇനിയും പെയ്തിറങ്ങട്ടെ ഒരായിരം കാവ്യ പുഷ്പങ്ങള്‍ ...ആശംസകള്‍

    ReplyDelete
  3. ഹൈക്കുമഴപ്പെയ്ത്ത്

    ReplyDelete
  4. ഒരുപാട് ഇഷ്ടമായി ..വ്യത്യസ്ത രീതി

    ReplyDelete

Please do post your comments here, friends !