എന്തുകൊണ്ടാണ്
റെയില്‍പാളങ്ങള്‍ക്കടുത്ത്
കരിപുരണ്ടവരും
വരണ്ട കാല്‍കളില്‍ ചെളിപുരണ്ടവരും
കരിഞ്ഞ ചിരിയുള്ളവരും മാത്രം
കറുത്തു കൂനിയ
കൂരകള്‍ പണിയുന്നത് ?
എന്തുകൊണ്ടാണ്
വാഴ്ത്തപ്പെട്ടവര്‍
റെയില്‍പാളങ്ങള്‍ക്കടുത്ത്
കൂറ്റന്‍ വീടുകള്‍ പണിയാത്തത്?
തെറിച്ചുവീഴുന്ന മാംസപിണ്ഡത്തെ
കടിച്ചുകീറുന്ന നശിച്ച കരളുറപ്പിനെ
സഹിച്ചിരിക്കുവാന്‍ കരുത്തു പോരാഞ്ഞോ ?
പല വികാരങ്ങള്‍,
പല വിചാരങ്ങള്‍,
കനത്ത നെഞ്ചിലാണ്ടിരിക്കും ചിന്തകള്‍
ഇതൊക്കെ സഞ്ചിയില്‍ നിറച്ചു പോകുവോര്‍
വമിക്കും കാര്‍ബണില്‍ കലര്‍ന്ന വാതകം
ശ്വസിച്ചു ജീവിക്കാന്‍ മനസ്സില്ലാഞ്ഞിട്ടോ ?
റെയില്‍പാളങ്ങള്‍ക്കടുത്ത്
കരിപുരണ്ടവരും
വരണ്ട കാല്‍കളില്‍ ചെളിപുരണ്ടവരും
കരിഞ്ഞ ചിരിയുള്ളവരും മാത്രം
കറുത്തു കൂനിയ
കൂരകള്‍ പണിയുന്നത് ?
എന്തുകൊണ്ടാണ്
വാഴ്ത്തപ്പെട്ടവര്‍
റെയില്‍പാളങ്ങള്‍ക്കടുത്ത്
കൂറ്റന്‍ വീടുകള്‍ പണിയാത്തത്?
തെറിച്ചുവീഴുന്ന മാംസപിണ്ഡത്തെ
കടിച്ചുകീറുന്ന നശിച്ച കരളുറപ്പിനെ
സഹിച്ചിരിക്കുവാന്‍ കരുത്തു പോരാഞ്ഞോ ?
പല വികാരങ്ങള്‍,
പല വിചാരങ്ങള്‍,
കനത്ത നെഞ്ചിലാണ്ടിരിക്കും ചിന്തകള്‍
ഇതൊക്കെ സഞ്ചിയില്‍ നിറച്ചു പോകുവോര്‍
വമിക്കും കാര്‍ബണില്‍ കലര്‍ന്ന വാതകം
ശ്വസിച്ചു ജീവിക്കാന്‍ മനസ്സില്ലാഞ്ഞിട്ടോ ?
No comments:
Post a Comment
Please do post your comments here, friends !