ചിലരോട് പക തോന്നുമ്പോള്‍
എനിക്ക് ഹമീദിനെ ഓര്‍മ്മ വരും.
നാലാം ക്ലാസ്സില്‍ പമ്പരം കൊത്തിക്കളിക്കുമ്പോള്‍
ആരോ റാഞ്ചിയെടുത്തോടിയ
എന്റെ മരപ്പമ്പരം
അവനല്ലേ തിരികെക്കൊണ്ടുവന്നത്,
തോളില്‍ കയ്യും,
ചുണ്ടില്‍ ചിരിയുമായി നിന്നത്.
മറ്റു ചിലരോട് പക തോന്നുമ്പോള്‍
എനിക്ക് പൂനെയിലെ ഫ്രാന്‍സീസിനെ ഓര്‍മ്മ വരും.
"ഹിമ്മത്ത് ഹെ തോ ആജാ സാലേ" എന്നാക്രോശിച്ച്
എനിക്കും മദ്യം മണക്കുന്ന പേരറിയാത്ത
മറാഠികള്‍ക്കുമിടയില്‍
അവനല്ലേ നെഞ്ചുവിരിച്ചു നിന്നത്.
ഇനി ചിലരുടെ സ്നേഹവാക്കുകള്‍ കേള്‍ക്കുമ്പോള്‍
എനിക്ക് ഗോഡ്സേയെ ഓര്‍മ്മ വരും
അവനല്ലേ
രാമരാജ്യത്തിന്റെ പേരില്‍
മരണത്തില്‍ പോലും "ഹേ റാം" വിളിച്ചവനെ
വെറും ഓര്‍മ്മയാക്കി മാറ്റിയത് ?
ഓര്‍മ്മകള്‍ വരാന്‍ ഓരോ കാരണങ്ങള്‍
ReplyDeleteസ്നേഹവും,പകയും ഓരോരൂപത്തില്‍...,......
ReplyDeletekollaam arun
ReplyDelete