എന്തിനിപ്പാരില് ചരിക്കുന്നു ചന്ദ്രികേ ?
'എന്റെ നീ, നിന്റെ ഞാന്‍' എന്ന മന്ത്രത്തില്‍ നിന്‍
നോക്കും, നടപ്പും തളച്ചതില്ലേയവന്‍ ?
നാടുറങ്ങാറായി, നാട്ടുകവലയില്‍
എകയായെന്തേയിരിക്കുന്നു ചന്ദ്രികേ ?
ഞാനില്ലയെങ്കില്‍ നീ പോകേണ്ടതില്ലെ-
ന്നൊരിക്കലും നിന്നോടുരച്ചതില്ലേയവന്‍ ?
ന്നൊരിക്കലും നിന്നോടുരച്ചതില്ലേയവന്‍ ?
കാമം നുരയ്ക്കുന്ന ഭീതയാമത്തില്‍ നിന്‍
ലോലപാദങ്ങള്‍ ചലിക്കുന്നതെങ്ങനെ ?
കാലം കുറിച്ചിട്ട പാരിന്‍ സദാചാരമൂല്യം
പ്രഘോഷിച്ചു തന്നതില്ലേയവന്‍?
ചന്ദ്രികേ, ഹാ ! അമാവാസിയിലെങ്കിലും
നീ വീടു പൂകുമെന്നാശ്വസിക്കട്ടെ ഞാന്‍ ?
ഏറെ നാളായെടോ,കാണാന്‍ കൊതിപ്പു ഞാന്‍
കാല്‍വിരലുണ്ണു ന്ന പൈതലാം ചന്ദ്രനെ !
പാലൊളി തൂനിലാവായ്
ReplyDeleteസദാചാരമൂല്യം പരക്കട്ടെ!
ആശംസകള്‍
നല്ലത്
ReplyDeleteഇഷ്ടപ്പെട്ടു