Tuesday, June 12, 2012

ഇടവഴി

ഈ ഇടവഴിയില്‍
എനിയ്ക്ക് മാത്രം
തിരിച്ചറിയാവുന്ന
അവളുടെ കാല്പ്പാടുകളുണ്ട്. 

അവള്‍ ചവിട്ടിയരച്ച
പ്രണയപുഷ്പത്തിന്റെ  തേങ്ങലുണ്ട് .

പ്രണയമല്ല ജീവിതം
എന്ന് പഠിച്ച ഒരു കാറ്റ്
പുതുകാമുകരെത്തേടി 
അതിന്റെ ജീവചരിത്രപുസ്തകവുമായി
ഇവിടെ അലഞ്ഞു നടക്കുന്നുണ്ട്.

മണല്‍ത്തരികള്‍ക്കിടയില്‍
പൊക്കിള്‍ക്കൊടിയറ്റ
ഒരു കവിതയുടെ മാതൃരക്തവും 
ആദ്യവിലാപവുമുണ്ട്.

വഴിപിരിയുന്ന അങ്ങേത്തലയ്ക്കല്‍ 
എതിര്‍ദിശയില്‍ നടന്നവരുടെ
പദനിസ്വനങ്ങളുണ്ട് !

8 comments:

  1. പ്രണയമല്ല ജീവിതം
    എന്ന് പഠിച്ച ഒരു കാറ്റ് ....!!

    ReplyDelete
  2. വഴിപിരിയുന്ന അങ്ങേതലയ്ക്കല്‍
    എതിര്‍ദിശയില്‍ നടന്നവരുടെ
    പദനസ്വനങ്ങളുണ്ട് !
    ഇടവഴിയുടെ കാഴ്ച
    മിന്നിമറയുന്ന ഓര്‍മ്മകള്‍.
    നല്ല വരികള്‍.
    ആശംസകള്‍

    ReplyDelete
  3. ഇഷ്ടപ്പെട്ടു...

    ReplyDelete
  4. പ്രണയമല്ല ജീവിതം
    എന്ന് പഠിച്ച ഒരു കാറ്റ്
    പുതുകാമുകരെത്തേടി
    അതിന്റെ ജീവചരിത്രപുസ്തകവുമായി
    ഇവിടെ അലഞ്ഞു നടക്കുന്നുണ്ട്......
    ഇടവഴിയുടെ ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു ഇനിയും എന്തൊക്കെയോ കൂട്ടി ചേര്‍ക്കുവാന്‍ ഉള്ളത് പോലെ.......

    ReplyDelete
    Replies
    1. ഈ ഇടവഴിയും അതിന്റെ കഥകളും ഇവിടെ തീരുന്നില്ല.

      Delete
  5. കൊള്ളാം..നല്ല വരികള്‍.... ആശംസകള്‍..ഇടവഴിയുടെ കഥകള്‍ അനസ്യുതം ഒഴുകട്ടെ....കവി ഭാവനയില്‍ വസന്തങ്ങള്‍ വിരിയട്ടെ...

    ReplyDelete

Please do post your comments here, friends !