"ആയുധങ്ങളെടുക്കുക" നിത്യ-
മായിരങ്ങള്‍ പ്രബോധനം ചെയ്‌വൂ
"ആയുധങ്ങളെടുക്കുക" പത്ര-
വാചകങ്ങളുമേറ്റു വിളിപ്പൂ
"സായുധരവര്‍, നിന്നെയും നിന്റെ
സോദരരെയുമാക്രമിക്കുന്നോര്‍,
വേണ്ട ദാക്ഷിണ്യമേറ്റുമുട്ടുമ്പോള്‍
നീണ്ടകാലത്തെ വൈരികള്‍ തമ്മില്‍"
"ശത്രുവാണവന്‍" ചൂണ്ടുവിരല്‍കള്‍
എത്ര വേഗമെന്‍ നേര്‍ക്കു നീളുന്നു
അല്ല ! ഞാനുമെന്‍ കൂട്ടരുമിപ്പോള്‍
കൈകളങ്ങോട്ടു ചൂണ്ടിനില്‍ക്കുന്നു
"പോരടിക്കുക" ഭൂരിപക്ഷത്തെ
നേരുകാട്ടേണ്ട നായകര്‍ ചൊല്‍വൂ
"കൂടെ നില്‍ക്കുക" ന്യൂനപക്ഷത്തെ
കൂട്ടിനിര്‍ത്തുവോരാര്‍ത്തു വിളിപ്പൂ.
"കൊന്നൊടുക്കുക, ധര്‍മ്മയുദ്ധത്തിന്‍
പേരി,ലീ തര്‍ക്കഭൂമിതന്‍ പേരില്‍
ശല്യ,മീ ശാന്തിതന്‍ വെണ്‍പിറാക്കള്‍
പെറുവോര്‍ വാതുറപ്പതിന്‍ മുന്നേ."
കൊന്നൊടുക്കിയാല്‍ തീരുമോ?
ReplyDeleteതീരില്ല എന്നാണ് വായിക്കേണ്ടത് :)
ReplyDelete