ഹാ !
പ്രപഞ്ചമാം ആരാമത്തിലെ
ഒരേയൊരു സുന്ദരപുഷ്പമേ !
എനിക്ക് വേണ്ടി പിറന്നവളേ,
ശതകോടി സൂര്യപ്രഭയാര്‍ന്നവളേ,
എന്റെ നീയും,
നിന്റെ ഞാനുമുള്ളപ്പോള്‍
എത്ര സാര്‍ത്ഥകം ഈ ലോകം
വരിക !
നിലാവും, പൂക്കളും,
കിനാവും പൂക്കുന്ന
സ്വപ്ന താഴ്വരകളില്‍
നമുക്ക് ചിറകുകള്‍ പിടിപ്പിച്ചു
ശലഭങ്ങളേപ്പോല്‍ പാറാം !
2.
ഓ !
മഞ്ഞച്ചരടിനാല്‍ കൊരുക്കപ്പെട്ടവളേ,
എന്‍റെതായവളേ,
നമുക്കൊരുമിച്ചു നുണയാം.
മധുവിധുവിന്റെ ഈ ഫലൂഡാമധുരം.
നീയൊന്നു ചേര്‍ന്നിരിക്കൂ
ഈ ശീതീകൃത മുറിയിലെ തണുപ്പില്‍
എന്റെ സിരകളിലെ ചൂടായ് മാറൂ.
ലോകാവസാനം വരെ !
3.
ഹേ.
മിഴികളില്‍ പരിഭവത്തിളക്കം നിറച്ചവളെ
ഭൂതകാലത്തില്‍ ജീവിക്കുന്നവളേ
കനല്‍പ്പുകയേറ്റു വാടിത്തീര്‍ന്നവളേ
ഒരു കടുംകാപ്പിയുണ്ടാക്കൂ !
അതാ കുഞ്ഞുണര്‍ന്നു.
നീയെന്നെ ശല്യപ്പെടുത്താതെ !
ഞാന്‍ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതട്ടെ...
നിലാവും, പൂക്കളും,
കിനാവും പൂക്കുന്ന
സ്വപ്ന താഴ്വരകളില്‍
നമുക്ക് ചിറകുകള്‍ പിടിപ്പിച്ചു
ശലഭങ്ങളേപ്പോല്‍ പാറാം !
2.
ഓ !
മഞ്ഞച്ചരടിനാല്‍ കൊരുക്കപ്പെട്ടവളേ,
എന്‍റെതായവളേ,
നമുക്കൊരുമിച്ചു നുണയാം.
മധുവിധുവിന്റെ ഈ ഫലൂഡാമധുരം.
നീയൊന്നു ചേര്‍ന്നിരിക്കൂ
ഈ ശീതീകൃത മുറിയിലെ തണുപ്പില്‍
എന്റെ സിരകളിലെ ചൂടായ് മാറൂ.
ലോകാവസാനം വരെ !
3.
ഹേ.
മിഴികളില്‍ പരിഭവത്തിളക്കം നിറച്ചവളെ
ഭൂതകാലത്തില്‍ ജീവിക്കുന്നവളേ
കനല്‍പ്പുകയേറ്റു വാടിത്തീര്‍ന്നവളേ
ഒരു കടുംകാപ്പിയുണ്ടാക്കൂ !
അതാ കുഞ്ഞുണര്‍ന്നു.
നീയെന്നെ ശല്യപ്പെടുത്താതെ !
ഞാന്‍ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതട്ടെ...
ഞെട്ടിയുണർന്നു അവൾ,
ReplyDeleteകരഞ്ഞില്ല,..
പരിഭവ മിഴികളാൽ
പിന്നേയും
ഭൂത കാലത്തിലേക്ക് ചെവിയോർത്തു.. :)
ഇഷ്ടായി ട്ടൊ..ആശംസകൾ..!
നല്ല വാക്കുകള്‍ക്കു നന്ദി. :)
Deleteകൂട്ടിച്ചേര്‍ക്കലുകള്‍ക്കും ...
Deletegud 1 ..
ReplyDeleteനന്ദി റസ്.ലാ
Deleteഅടുത്ത് സ്റ്റേജും കൂടെ എഴുതാമായിരുന്നു...ഹഹ
ReplyDeleteഅല്ലെങ്കില്‍ വേണ്ട, ഇതുതന്നെ ധാരാളം
ഭാര്യക്ക് ഫേസ് ബുക്ക് ഐ ഡി ഉണ്ട് മാഷേ :)
Deleteകവിതയിലെങ്കിലും പ്രണയം തണുത്തുറയാതിരിക്കട്ടെ
ReplyDeleteനന്നായി അരുണ്‍...
നന്ദി മുബീന്
Deleteനീയെന്നെ ശല്യപ്പെടുത്താതെ
ReplyDeleteഞാന്‍ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതട്ടെ...