ഈ ഇടവഴിയില്‍
എനിയ്ക്ക് മാത്രം
തിരിച്ചറിയാവുന്ന
അവളുടെ കാല്പ്പാടുകളുണ്ട്.
അവള്‍ ചവിട്ടിയരച്ച
പ്രണയപുഷ്പത്തിന്റെ തേങ്ങലുണ്ട് .
പ്രണയമല്ല ജീവിതം
എന്ന് പഠിച്ച ഒരു കാറ്റ്
പുതുകാമുകരെത്തേടി
അതിന്റെ ജീവചരിത്രപുസ്തകവുമായി
ഇവിടെ അലഞ്ഞു നടക്കുന്നുണ്ട്.
മണല്‍ത്തരികള്‍ക്കിടയില്‍
പൊക്കിള്‍ക്കൊടിയറ്റ
ഒരു കവിതയുടെ മാതൃരക്തവും
ആദ്യവിലാപവുമുണ്ട്.
വഴിപിരിയുന്ന അങ്ങേത്തലയ്ക്കല്‍
എതിര്‍ദിശയില്‍ നടന്നവരുടെ
പദനിസ്വനങ്ങളുണ്ട് !
എനിയ്ക്ക് മാത്രം
തിരിച്ചറിയാവുന്ന
അവളുടെ കാല്പ്പാടുകളുണ്ട്.
അവള്‍ ചവിട്ടിയരച്ച
പ്രണയപുഷ്പത്തിന്റെ തേങ്ങലുണ്ട് .
പ്രണയമല്ല ജീവിതം
എന്ന് പഠിച്ച ഒരു കാറ്റ്
പുതുകാമുകരെത്തേടി
അതിന്റെ ജീവചരിത്രപുസ്തകവുമായി
ഇവിടെ അലഞ്ഞു നടക്കുന്നുണ്ട്.
മണല്‍ത്തരികള്‍ക്കിടയില്‍
പൊക്കിള്‍ക്കൊടിയറ്റ
ഒരു കവിതയുടെ മാതൃരക്തവും
ആദ്യവിലാപവുമുണ്ട്.
വഴിപിരിയുന്ന അങ്ങേത്തലയ്ക്കല്‍
എതിര്‍ദിശയില്‍ നടന്നവരുടെ
പദനിസ്വനങ്ങളുണ്ട് !
പ്രണയമല്ല ജീവിതം
ReplyDeleteഎന്ന് പഠിച്ച ഒരു കാറ്റ് ....!!
വഴിപിരിയുന്ന അങ്ങേതലയ്ക്കല്‍
ReplyDeleteഎതിര്‍ദിശയില്‍ നടന്നവരുടെ
പദനസ്വനങ്ങളുണ്ട് !
ഇടവഴിയുടെ കാഴ്ച
മിന്നിമറയുന്ന ഓര്‍മ്മകള്‍.
നല്ല വരികള്‍.
ആശംസകള്‍
Thanks
Deleteഇഷ്ടപ്പെട്ടു...
ReplyDeleteNandi :)
Deleteപ്രണയമല്ല ജീവിതം
ReplyDeleteഎന്ന് പഠിച്ച ഒരു കാറ്റ്
പുതുകാമുകരെത്തേടി
അതിന്റെ ജീവചരിത്രപുസ്തകവുമായി
ഇവിടെ അലഞ്ഞു നടക്കുന്നുണ്ട്......
ഇടവഴിയുടെ ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു ഇനിയും എന്തൊക്കെയോ കൂട്ടി ചേര്‍ക്കുവാന്‍ ഉള്ളത് പോലെ.......
ഈ ഇടവഴിയും അതിന്റെ കഥകളും ഇവിടെ തീരുന്നില്ല.
Deleteകൊള്ളാം..നല്ല വരികള്‍.... ആശംസകള്‍..ഇടവഴിയുടെ കഥകള്‍ അനസ്യുതം ഒഴുകട്ടെ....കവി ഭാവനയില്‍ വസന്തങ്ങള്‍ വിരിയട്ടെ...
ReplyDelete