Saturday, May 12, 2012

ഒരു മിഡില്‍ക്ലാസ് ബസ് യാത്ര


മഴയത്ത് തെന്നുന്ന വണ്ടി .
അരഞ്ഞു ചത്ത പൂച്ചയെ
നോക്കിയെന്നു വരുത്തി
ഞാന്‍ ബസ് യാത്രയിലെ പത്രം വായന തുടര്‍ന്നു 

പത്രത്തില്‍,
വീട്ടുടമസ്ഥന്‍ സ്വന്തം വീട് കൊള്ളയടിച്ച വാര്‍ത്ത.
പിന്നെ, സൌന്ദര്യപ്പിക്കത്തില്‍  
അച്ഛനെ കൊല്ലാന്‍ അമ്മ കൂലിയ്ക്ക് ആളെ വിട്ട വാര്‍ത്ത.
കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും ഇല്ലാത്ത ബോറന്‍ വാര്‍ത്തകള്‍ !

ബസ് പെട്ടെന്ന് ബ്രേക്ക്‌ ഇട്ടപ്പോള്‍
വീഴാന്‍ പോയ വൃദ്ധയ്ക്കു
സീറ്റ് കൊടുക്കാതെ ഞെളിഞ്ഞിരിയ്ക്കുന്ന കശ്മലന്മാരെ 
ഉള്ളില്‍ അവജ്ഞയോടെ ശപിച്ച് 
പത്രം മടക്കി വച്ച്
ഞാന്‍ അവിടെത്തന്നെ ഇരുന്നു

ന്യായമായ കാര്യത്തിന്
ഈ പ്രൈവറ്റ് ബസ്‌ കണ്ടക്ടറോട്  തര്‍ക്കിയ്ക്കുന്ന 
ബുദ്ധി സ്ഥിരതയില്ലാത്ത ഒരു മാന്യന്റെ 
വിഡ്ഢിത്തം ഓര്‍ത്ത് ഞാന്‍ ഊറിച്ചിരിച്ചു

ബസ്സിറങ്ങാന്‍ നേരത്ത്
മുന്‍പിലെ പെണ്ണിന്റെ അസ്വസ്ഥത കണ്ടപ്പോള്‍
അവളെ തോണ്ടിയത് ആങ്ങള ആയിരിയ്ക്കും
എന്ന് വിശ്വസിച്ച് 
എന്റെ കാര്യം നോക്കി സ്റ്റോപ്പില്‍ ഇറങ്ങി

ചെളി തെറിപ്പിച്ചു കടന്നു പോയ
കാറിന്റെ ബീക്കണ്‍ ലൈറ്റും പോലീസ് എസ്ക്കോര്‍ട്ടും കണ്ടപ്പോള്‍ 
തെറിയൂറി വന്ന നാവ് അകത്തിട്ട്
സല്യൂട്ടടിച്ച്‌ 
ഞാന്‍ വീട്ടിലേക്കുള്ള വഴിയില്‍ നടന്നു

തറവാട്ടില്‍,
അമ്മാവന്‍ മരിച്ചത് അവധി ദിനത്തിലല്ലല്ലോ എന്ന് പ്രാകി, 
മുതലാളിയുടെ അസംതൃപ്ത  മുഖമോര്‍ത്ത്,
ഞാന്‍ പന്തല്‍ പണിക്കാരെ നോക്കി 
പഴയ പത്രമെടുത്ത്‌ നിവര്‍ത്തി അങ്ങനെ ഇരുന്നു.

36 comments:

 1. excellent. The best writings are the ironic ones. And this one has irony in delicious dollops. I loved the ending the most. Nivarthipidichangana irunnu, :D

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഈ മിഡില്‍ക്ലാസ് ബസ് യാത്ര വളരെ ഇഷ്ടമായി ....നമ്മുടെ കന്മുന്നില്‍ നടക്കുന്ന നിത്യ സംഭവം... ഇന്നത്തെ സ്വാര്‍ത്ഥ സമൂഹം ഈ ബസ് യാത്രയിലെ പ്രതികരണ ശേഷി നഷ്ടപ്പെട്ട യാത്രക്കാര്‍ ആണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...:)

  ReplyDelete
  Replies
  1. ഇന്നത്തെ സ്വാര്‍ത്ഥ സമൂഹം ഈ ബസ് യാത്രയിലെ പ്രതികരണ ശേഷി നഷ്ടപ്പെട്ട യാത്രക്കാര്‍ ആണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.

   Delete
 4. കവിത നന്നായി . പടം വരക്കാരനാണ് കെട്ടോ! ശരിക്കും ചിത്രകാരന്‍!
  ************************************************
  ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കണകുണാന്ന് വരയും കുറിയും വരുന്ന സംവിധാനം ഒഴിവാക്കണം. പാവങ്ങളിതു പേടിച്ചിട്ടാണ് നല്ല പോസ്റ്റായാലും ഇങ്ങോട്ട് വരാത്തത്. ഞാനിത് എഡിറ്റ് ഓപ്ഷന്‍ കൊടുത്തു രണ്ടാമതെവുതുന്നതാണ്!

  ReplyDelete
  Replies
  1. ഇത് മനസ്സിലായില്ല ഗോപകുമാര്‍

   Delete
 5. എന്റെ കാര്യം നോക്കി .... !!!

  ReplyDelete
 6. കവിത തെറ്റില്ല. കവിതയേക്കാള്‍ എനിക്കിഷ്ടമായത് പഴയകാലത്തെ വീണ്ടെടുത്ത ആ ബസ്സാണ്.

  കൂട്ടുകാരാ, കമന്റ് ഇടുമ്പോള്‍ വരുന്ന ആ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടേ, ഒരു റോബോട്ടും ഇങ്ങോട്ട് കേറിവരില്ലെന്ന് തന്നെ വിശ്വസിക്കൂ, മലയാളത്തില്‍ കമന്റിട്ട് പിന്നെ ഇംഗ്ലീഷില്‍ വേഡ് വെരിഫിക്കേഷന്‍ നടത്താനോക്കെ ആര്‍ക്കാ നേരം?

  ReplyDelete
 7. I am trying to sort it out. Thank you Arun

  ReplyDelete
 8. ഒഴുക്കോടെ എഴുതി...
  ആശംസകള്‍..

  ReplyDelete
 9. സുന്ദരമായ കവിത..അഭിനന്ദനങ്ങള്‍..

  ReplyDelete
 10. ഒരു ദിവസം തന്നെ ഒരു പത്രം പോലെ
  പണിപെട്ടു കയറിയ ബസ്സ്‌ ആണെങ്കിലോ
  ജീവിത യാത്രപോലെയും.
  .പലതും കണ്ടില്ല
  കേട്ടിലാ.
  ഒടുവിലെവിട്ങ്ങിലും
  എത്താതിരിക്കിലാ...


  വളരെ നന്നായി...എന്നും കാണുന്ന കാഴ്ചകള്‍... അവതരിപ്പിച്ച വിധവും കൊള്ളാം

  ReplyDelete
  Replies
  1. നല്ല വായനയ്ക്ക് നന്ദി, കാഞ്ചന

   Delete
 11. കവിത നന്നായി ...ചിരിപ്പിച്ചു ചിന്തിപ്പിച്ചു ..ആശംസകള്‍

  ReplyDelete
 12. a beautiful poem...thoughtful & ironic

  ReplyDelete
 13. കവിത കൊള്ളാം... ആക്ഷേപ ഹാസ്യം നനായി ഇണങ്ങുന്നു

  ReplyDelete
 14. വളരെ നന്നായിട്ടുണ്ട്.. നല്ല വാക് ശരങ്ങള്‍ ..

  ReplyDelete
 15. അസ്സല്‍ ഒരു ബസ്‌ യാത്ര,,,, നന്നായിട്ടുണ്ട്.

  ReplyDelete
 16. ആകെ ബോറടിച്ചിരിക്കുകയായിരുന്നു, അപ്പോഴാണ്‌ അമ്മാവന്‍ വടിയായത്. പിന്നെ പന്തലും ആളും ബഹളവും ഒക്കെയായി സമയം പോയതറിഞ്ഞില്ല. :)

  ReplyDelete
 17. വിജി തോപ്പിൽNovember 7, 2012 at 5:53 AM

  Wow... സ്വാർത്ഥത, ആക്ഷേപഹാസ്യം! ഇതിൽ കൂടുതൽ എന്താണ് ഇന്നത്തെ മനുഷ്യരുടെ കയ്യിൽനിന്ന് പ്രതീക്ഷിയ്ക്കാനുള്ളത്!

  ReplyDelete
  Replies
  1. ഇതില്‍ കൂടുതല്‍ ഒന്നും ഞാനും ചെയ്യാറില്ല. എന്തെങ്കിലും നല്ലത് ചെയ്യണം എന്ന തോന്നലുണ്ടാവുന്നത് വീണ്ടും ഇതൊക്കെ വായിക്കുമ്പോള്‍ ആണ് :)

   Delete

Please do post your comments here, friends !