അടിച്ചമര്‍ത്തപ്പെട്ടവരില്‍ നിന്ന്
ജനിച്ച വിപ്ലവം
ഇന്നും എത്ര പേരെയാണ്
കഴുത്തിന് പിടിച്ച് ഞെരിച്ചും
ചാട്ടയ്ക്കടിച്ചും
വാള്‍ത്തലപ്പിന്‍ തിളക്കം കാണിച്ചും
ശബ്ദിയ്ക്കാനാകാത്ത വിധം
അടിച്ചമര്‍ത്തിക്കൊണ്ടിരിയ്ക്കുന്നത് ...
മേലാളനെ ഇല്ലാതാക്കാന്‍ ജനിച്ച
കീഴാളരുടെ കൂട്ടായ്മയില്‍ നിന്ന്
വീണ്ടും മേലാളര്‍ ജനിയ്ക്കുകയും
കൂട്ടായ്മയ്ക്കുള്ളില്‍ തന്നെ
സ്വന്തം ശബ്ദം മറന്ന
കീഴാളരെ സൃഷ്ടിക്കുകയും,
അവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു.
വീണ്ടും എല്ലാം പഴയപടി തന്നെ !
ഇന്നിവരില്‍ പലരും
എനിയ്ക്ക് ജീവച്ഛവങ്ങളാണ്.
എന്റെ മനസ്സിലെ
പട്ടാപ്പകല്‍ വെളിച്ചങ്ങളില്‍
അടിച്ചമര്‍ത്തപ്പെട്ട പുതുകീഴാളവര്‍ഗങ്ങളുടെ
കരുത്തുറ്റ കൈത്താങ്ങോടെ
ഓര്‍ക്കാപ്പുറത്തും, നിരായുധരാക്കിയും,
തെളിവുകള്‍ ബാക്കി വയ്ക്കാതെ
എത്ര തവണ
ഞാനിവരെ വെട്ടിക്കൊന്നിരിയ്ക്കുന്നു !
No comments:
Post a Comment
Please do post your comments here, friends !