താഴത്തെ പാവം ഇലയ്ക്ക്
ജലദാനം ചെയ്യുന്നുമുകളിലെ ധനികന്‍ ഇല
_______________________
മഴ
വര്‍ണിച്ചാല്‍ തീരാത്ത
സുന്ദരിപ്പെണ്ണ്
_______________________
പിരിഞ്ഞിരിയ്ക്കുന്ന കാമുകന്റെ
നിനച്ചിരിയ്ക്കാത്ത ഫോണ്‍വിളി പോലെ
ഈ വേനല്‍ മഴ.
____
_______________
മഴത്തണുപ്പില്‍ വിറച്ച്
എന്‍റെ കാല്‍പാദങ്ങളില്‍ മുട്ടിയുരുമമുന്നു
അമ്മയെപ്പിരിഞ്ഞ ഒരു കുഞ്ഞുപൂച്ച
_______________________
ആളില്ലാക്കുന്നിന്‍ മുകളില്‍
വെയില്‍ കായുന്ന ഒരു ക്ഷേത്രം .
തീവണ്ടിക്കാഴ്ച.
_______________________
മണ്‍കുടുക്കയില്‍
ചില്ലറ പരതുന്ന കുഞ്ഞുങ്ങള്‍ .
വിടവുകളിലൂടെ സൂര്യരശ്മികള്‍ !
_______________________
മാവ് വീണു .
മതിലു തകര്‍ന്നു .
മത്തന്‍ പോയില്ല, നല്ല കാര്യം !
_______________________
സന്ദര്‍ശകരിലേയ്ക്ക്
കഴുകന്റെ പ്രത്യാശാകടാക്ഷങ്ങള്‍ .
ആത്മഹത്യാ മുനമ്പ് !
_______________________
Reflecting my tastes
My Facebook wall
Now looks like a poets' conference hall.
_____
__________________
മഴപ്പന്തുകളി
ജയിച്ചു വീട്ടിലെത്തിയവന്
ചെവിയ്ക്ക് കിഴുക്ക്
_______________________
മഴയില്‍ തെന്നിയ വണ്ടി.
അരഞ്ഞു ചത്ത പൂച്ചയെ ഒന്ന് നോക്കി,
ഞാന്‍ ബസ്‌യാത്രയിലെ പത്രം വായന തുടരുന്നു
_______________________
Heavy Rain.
Rusty Windscreen wiper.
I see the road as the rain wishes.
_______________________
തളര്‍ന്നുറങ്ങുന്നവന് തണലായി
നന്മ മരിയ്ക്കാത്ത
ഒരു മുത്തശ്ശിയരയാല്‍
_______________________
ഉണ്ണിയുടെ കണ്‍വെട്ടത്ത് പറന്നിട്ടും
കയ്യെത്തിപ്പിടിയ്ക്കാനാകാത്ത
അപ്പൂപ്പന്‍താടികള്‍
_______________________
ചൂടില്‍ തോടു പൊട്ടി
ഒഴുകിപ്പറക്കുന്ന പഞ്ഞി.
ഊതിപ്പറത്തുന്ന കുഞ്ഞ്
_______________________
മുട്ടോളം വളര്‍ന്ന
പുല്ലുകള്‍ക്കിടയില്‍
ഒരു തുരുമ്പിച്ച കൈക്കോട്ട്
_______________________
കുപ്പിവളക്കടകളെ
പൊതിയുന്ന
പെണ്ണീച്ചകള്‍
_______________________
നാടിനു വേണ്ടി
വീട് മറന്നവന്റെ
ശവഘോഷയാത്ര
______________________
തീര്‍ത്ഥക്കുളം.
കൈവരിയില്ലാത്ത നടപ്പാത.
കൈവിട്ടോടുന്ന കുഞ്ഞ്.
______________________
പ്രണയവും സൗഹൃദവും
വേര്‍തിരിച്ചു നീ കെട്ടിയ മതില്‍.
അതിനു മുകളിലും ചിലര്‍
_______________________
നെഞ്ചിലടക്കിയ
സ്നേഹത്തിന്റെ വിങ്ങലുകളാണ്
ജ്വാലാമുഖികള്‍
_______________________
Train toilet
A diamond-studded Parker pen
Scribbles bathroom classics.
_______________________
കാല്‍പ്പന്തുകളി.
പഴയവരുടെ ബൂട്ടുകളില്‍
പുതിയ കാലുകള്‍.
________________________
ഒരു ചുംബനം കൊണ്ട്
ധരയെത്തണുപ്പിച്ച
കരിമുകില്‍
_______________
കള്ളു വണ്ടിച്ചക്രത്തില്‍
ചുട്ടികുത്തപ്പെട്ട്
തവളയുടെ മഴനൃത്തം
_________________________
കാതില്‍ ചെണ്ടമേളം
കണ്ണില്‍ വര്‍ണ്ണപ്പൊലിമ
ഉണ്ണിക്കണ്ണില്‍ ഒരാനക്കൌതുകം :)
_______________________
വടിവാളിന്റെ മിന്നല്‍
വീഥിയില്‍ ചോരപ്പുഴ
ഉറ്റവര്‍ക്ക് തീരാമഴ
______________________
കൊള്ളാം നല്ല നുറുങ്ങുകള്‍
ReplyDeleteവളരെ നന്നായി ഇരിക്കുന്നു .....
ReplyDeleteചെറുകവിതകല്‍ ആണെങ്കിലും, കവിതയുടെ ആശയം ഗംഭീരം തന്നെ.......
മഴ എത്ര വര്‍ണിച്ചാലും തീരാത്ത സുന്ദരി പെണ്ണ് തന്നെ :)
എനിക്ക് ഇഷ്ടമായി
ReplyDeletenice
ReplyDeleteമഴ ഒരു അനുഭവം തന്നെ ....മഴ വര്നിച്ചാല്‍ തീരാത്ത സുന്ദര ചെക്കന്‍ ആയികൂടെ....
ReplyDelete"ആശയങ്ങള്‍ പിറ്കട്ടെ".... കീറി പറിക്കാന്‍ കവികള്‍ എന്ന പേരില്‍ ചിലരുടെ കൂട്ടത്തില്‍ ഇപോ ഞാനും ഉണ്ടേ !!!!!!!!
ReplyDeleteലളിതമായ ശൈലിയില്‍ ആശയം വര്‍ണ്ണമഴ കോരിച്ചൊരിയുന്ന വരികള്‍!
ReplyDeleteആശംസകള്‍
ആശംസകള്‍..
ReplyDelete