Thursday, April 19, 2012

നദിയാകണം

ഉയരങ്ങളില്‍ പിറന്ന് 
കൂര്‍ത്ത ശിലകളില്‍ ഒഴുകി
നദിയാകണം

ചുഴികളില്‍
നീയൊളിപ്പിച്ച നിധികള്‍
ചൂഴ്ന്നെടുക്കണം

കൈവഴികളില്‍
മണ്ണിനെ പുണര്‍ന്ന്
കവിഞ്ഞൊഴുകണം

അടവികളില്‍
പുതു നാമ്പുകള്‍ക്ക്
നനവും കുളിരുമാകണം

ഒടുവില്‍
സാഗരത്തിലലിഞ്ഞ്
പ്രണയത്തിന്റെ ഉപ്പറിയണം !

1 comment:

  1. അടവികളില്‍
    പുതു നാമ്പുകള്‍ക്ക്
    നനവും കുളിരുമാകണം...ആശംസകള്‍
    ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ സുഹൃത്തേ.

    ReplyDelete

Please do post your comments here, friends !