Wednesday, April 25, 2012

കാണപ്പെടുന്ന ദൈവങ്ങള്‍, നാം കാണാതെ പോകുന്നവരും !

കീശയിലെ ആപ്പിള്‍
വായുവില്‍ മുളപ്പിച്ച
ജടാധാരിയായ ദൈവം

ബീക്കണ്‍ ലൈട്ടിട്ട
കാറില്‍, ചീറുന്ന
തോക്കേന്തിയ ദൈവം

വഴിപാടു തുക കൊണ്ട്
വാങ്ങിക്കൂട്ടിയ ഭൂമിയില്‍
കുടിയിരിയ്ക്കുന്ന ദൈവം

വെളുത്ത മാലാഖമാരെ
കണ്ണീരിന്റെ ആലിംഗനത്തിലെയ്ക്ക്
പുണര്‍ന്നടുപ്പിച്ച ദൈവം !

**** **** ****

നിവേദിയ്ക്കാത്ത ഉരുളയ്ക്ക് വേണ്ടി
കൈനീട്ടി കാത്തിരിയ്ക്കുന്ന
കാണപ്പെടാത്ത ദൈവങ്ങള്‍

വൃദ്ധസദനത്തില്‍,
പാഴായ സ്നേഹമോര്‍ത്തു വിതുമ്പുന്ന
കണ്കണ്ട ദൈവങ്ങള്‍ !

***********

അടര്‍ന്ന ശിലാപാളികളില്‍
മുഖം  നഷ്ടപ്പെട്ട 
പഴയ ദൈവങ്ങള്‍.

15 comments:

  1. നന്നായിരിക്കും പ്രിയാ

    ആശംസകൾ

    വഴിപാടു തുക കൊണ്ട്
    വാങ്ങിക്കൂട്ടിയ ഭൂമിയില്‍
    കുടിയിരിയ്ക്കുന്ന ദൈവം

    ReplyDelete
  2. വായിച്ച് അഭിപ്രായം പറയാന്‍ സമയം കണ്ടെത്തിയതിനു നന്ദി Shaju !

    ReplyDelete
  3. കവിതകള്‍ എല്ലാം വായിച്ചു..
    എല്ലാം ഒന്നിനൊന്നു മെച്ചം ..
    എഴുത്ത് തുടരുക .. ഇനിയും വരാം
    ആശംസകള്‍

    ReplyDelete
  4. വായിച്ചു
    നന്നായിരിക്കുന്നു
    തുടരുക ..

    ReplyDelete
  5. നല്ല ചിന്തകൾക്ക് ഭാവുകങ്ങൾ.........വേഡ് വെരിഫിക്കേഷൻ ഒഴിവാക്കൂ

    ReplyDelete
  6. കവിത കൊളളാം.. ഇനിയും പോരട്ടെ...

    ReplyDelete
  7. നല്ല ചിന്തകൾ.. നന്നായിരിക്കുന്നു..

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. എല്ലാവരും ദൈവമാകാന്‍ ശ്രമം നടത്തുന്നു ....സര്‍വ്വശക്തര്‍ എന്ന് ഭവിക്കുന്നു .......യാഥാര്‍ത്ഥ ദൈവങ്ങള്‍ കണ്ണുനീര്‍ കുടിക്കുന്നു ......ആശംസകള്‍ അരുണ്‍

    ReplyDelete
  10. നിവേദിയ്ക്കാത്ത ഉരുളയ്ക്ക് വേണ്ടി
    കൈനീട്ടി കാത്തിരിയ്ക്കുന്ന
    കാണപ്പെടാത്ത ദൈവങ്ങള്‍


    nalloru chintha ..

    ReplyDelete

Please do post your comments here, friends !