Saturday, June 2, 2012

ഒറ്റയാന്‍

ചിലര്‍ക്ക് വിപ്ലവകാരിയെന്ന ആരാധന.
ചിലര്‍ക്ക് അക്രമകാരിയെന്ന ഭയം.
ചിലര്‍ക്ക് എകാകിയെന്ന സഹതാപം

മുന്നില്‍ കണ്ടതെല്ലാം
തച്ചുതകര്‍ത്തും, ഒടിച്ചെറിഞ്ഞും
വരുന്നുണ്ട് അവന്‍.

ഒറ്റയാനായത് കൊണ്ട്
ആരും അടുക്കില്ലെന്ന് അവര്‍.
അടുക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട്
ഒറ്റയാനായെന്ന് അവന്‍.

എങ്കിലും കല്‍ക്കൂമ്പാരങ്ങള്‍ക്കിടയിലെ
വ്യത്യസ്തമായ ഒരു കല്ല്‌
കൂട്ടം വിട്ട്
പ്രദര്‍ശനമുറികളില്‍ ചേക്കേറുന്നത്
തളര്‍ന്നുറങ്ങുമ്പോള്‍ അവന്‍ സ്വപ്നം കാണാറുണ്ട്.


Another version




സ്നേഹിക്കുവാനാരുമില്ലാതിരിക്കയാല്‍
ഒറ്റയാനായി ഞാന്‍ തീര്‍ന്നതാണെന്നവന്‍
ഒറ്റയാനായിത്തകര്‍ത്തു നടപ്പോന്
സ്നേഹം കൊടുക്കുന്നതെങ്ങനെയെന്നവള്‍
ആരോ പറഞ്ഞു പോല്‍, വിപ്ലവത്തിന്‍ രക്ത-
പുഷ്പങ്ങളേകുന്നൊരാരാധ്യനാണവന്‍
ആരോ തിരുത്തി പോല്‍, അക്രമത്തിന്‍ ശോണ-
ബീജങ്ങള്‍ പാകുന്ന ഭീകരനാണവന്‍
വേറൊരാളോതുന്നു, പാവമാ,ണൊറ്റയ്ക്കു
നോവുന്ന നെഞ്ചുമായ് പോകുവോനാണവന്‍
ഒറ്റയാന്‍ ! എല്ലാമൊടിച്ചും, തകര്‍ത്തും,
മദിച്ചും, തിളച്ചും നടക്കുകയാണവന്‍"

7 comments:

  1. ഒറ്റയാനായത് കൊണ്ട്
    ആരും അടുക്കില്ലെന്ന് അവര്‍.
    അടുക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട്
    ഒറ്റയാനായെന്ന് അവന്‍."
    ..
    ..

    nice lyrics..

    ReplyDelete
  2. അടുക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട്
    ഒറ്റയാനായെന്ന് അവന്‍. sad but true, may be
    Nice!!

    ReplyDelete
  3. അടുക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട്
    ഒറ്റയാനായെന്ന് അവന്‍.... !!!
    good one dear friend

    ReplyDelete

Please do post your comments here, friends !