കാണാതിരിക്കുവാന്‍ മോഹിച്ച കാഴ്ചകള്‍
കാണുമ്പൊളുള്ളില്‍ നിരാശയുണ്ടെങ്കിലും
സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടതൊക്കെയും
___
തെറ്റുകള്‍ തെറ്റുകള്‍ നീ ചെയ്തതൊക്കെയും
തെറ്റുകളെന്നു പറഞ്ഞു മടുത്തു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള
തത്ത്വശാസ്ത്രങ്ങളും മാറ്റുവാന്‍ നേരമായ്
രക്തം മണക്കുന്ന വിപ്ലവച്ചേലയില്‍
അത്തറടിച്ചു തെളിഞ്ഞു ചിരിക്കുക
വെള്ളയുടുപ്പിട്ടു പോകുക, ഗാന്ധിസം
കീശയില്‍ നോട്ടായ് ചുരുട്ടി വച്ചീടുക
രാമനെ കണ്ടു വണങ്ങുക, രാമന്റെ
നാമത്തില്‍ പള്ളികള്‍ തച്ചുതകര്‍ക്കുക
കാടത്തമേറിക്കറുത്ത വികാരങ്ങള്‍
താടിവളര്‍ത്തി മറച്ചു വച്ചീടുക
കഞ്ഞിക്കു വേണ്ടിക്കരയുന്ന കുഞ്ഞിന്റെ
പഞ്ഞം പറഞ്ഞു നീ കീശ നിറയ്ക്കുക
നാറുന്ന വേഷം ധരിച്ച ദൈന്യങ്ങളെ
കാറിലിരുന്നു നീയാശ്വസിപ്പിക്കുക
എണ്ണിപ്പണം വാങ്ങി സൗധങ്ങള്‍ തീര്‍ക്കുവാന്‍
മണ്ണിന്റെ മക്കളെയാട്ടിയോടിക്കുക
കത്തുന്ന ചൂടില്‍ വിതച്ചു കൊയ്യുന്നോന്റെ
രക്തമൂറ്റിക്കരിഞ്ചന്തയില്‍ വില്‍ക്കുക
കണ്ണിന്റെ കണ്ണായി നിന്നെക്കരുതുന്ന
പെണ്ണിന്റെ മാനം വിലപേശി വില്‍ക്കുക
കണ്ണീരൊഴുക്കിക്കരയുന്ന പെണ്ണിന്റെ-
യെണ്ണിപ്പെറുക്കല്‍ ചലച്ചിത്രമാക്കുക
വെട്ടിപ്പിടിച്ചും കുതികാലുവെട്ടിയും
ചുറ്റുമധികാരപര്‍വങ്ങള്‍ തീര്‍ക്കുക
അന്ധത ചുറ്റും പടരുമ്പോള്‍ കുറ്റങ്ങള്‍
ഗാന്ധിക്ക് , മാര്‍ക്സിനും ചാര്ത്തിക്കൊടുക്കുക
___
___
തെറ്റുകള്‍ തെറ്റുകള്‍ കാണുന്നതൊക്കെയും
തെറ്റുകളെന്നു പറഞ്ഞു കുഴഞ്ഞു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള
തത്ത്വശാസ്ത്രങ്ങള്‍ തിരുത്തുന്നു സോദരാ..
കാലികപ്രസക്തിയുള്ള തത്ത്വശാസ്ത്രം!!!
ReplyDeleteആശംസകള്‍
നന്ദി
Deleteതെറ്റുകള്‍ തെറ്റുകള്‍ കാണുന്നതൊക്കെയും
ReplyDeleteതെറ്റുകളെന്നു പറഞ്ഞു കുഴഞ്ഞു ഞാന്‍
പറയാന്‍ തുടങ്ങിയാല്‍ ആരും കുഴഞ്ഞുപോകും
കാരണം ചുറ്റും കാണുന്നത് അതുമാത്രമാണ്
അരുണിന്റെ കവിതകളില്‍ ഏറെയിഷ്ടപ്പെട്ട ഒന്ന്
നല്ല വാക്കിനു നന്ദി അജിത് ഭായ്
Deleteരക്തം മണക്കുന്ന വിപ്ലവച്ചേലയില്‍
ReplyDeleteഅത്തറടിച്ചു തെളിഞ്ഞു ചിരിക്കുക
ഇതെനിക്ക് വളരെ ഇഷ്ടമായി
:)
Delete