കിഴക്കന്‍ ചക്രവാളത്തിലെ
മേഘക്കെട്ടുകളില്‍
ആരോ തീ കൊളുത്തിയിരിക്കുന്നു.
ദൂരെയാ തീ വെട്ടത്തില്‍
ചിതല്‍പ്പുറ്റുകള്‍ പോല്‍ കാണും
മലനിരകളിലെവിടെയോ നിന്ന്
ചെറുകിളികള്‍ ജനിക്കുന്നു.
എന്റെ എകാന്തതതിലേക്ക്
കിളിപ്പാട്ടുകള്‍ പൊഴിയുന്നു.
എന്റെ നെറുകെയില്‍
ചുംബിച്ചുമല്ലാതെയും
പുലരിക്കാറ്റൊഴുകുന്നു.
ഇപ്പോള്‍,
എനിക്ക് നിഴല്‍ മുളച്ചിരിക്കുന്നു !
നിഴല്‍ മാത്രമുണ്ടെനിക്കെന്നും..
കിഴക്കിനെ കത്തിച്ച ആ തിരിനാളം
മേഘങ്ങളോടോപ്പമൊഴുകി
പടിഞ്ഞാറന്‍ കടല്‍നീലിമയിലലിയും വരെ..
ഇതാ പാതി കത്തിയ
ചുവന്ന മേഘങ്ങള്‍
എന്‍ നേര്‍ക്കടുക്കുന്നു.
കാറ്റെന്റെ മുടിയിഴകളൊതുക്കുന്നു,
കിരണങ്ങളത് വേറെടുക്കുന്നു,
കിളികളതില്‍ പ്രാതല്‍ തിരയുന്നു.
ആയിരം കണ്ണുകള്‍ കൊണ്ട്
ലോകമെന്നെ നോക്കുന്നു.
ആയിരം കണ്ണുകളില്‍
ഞാനെന്നെക്കാണുന്നു.
കിഴക്കോട്ടു നീണ്ടില്ലാതാകും മുന്‍പ്
ഇന്നും പാവം നിഴല്‍ ചോദിക്കുന്നു.
"ഞാനും ഒരു ഒറ്റമരമല്ലേ
നിറമില്ലാത്ത ഒരൊറ്റമരം ? "
ഞാന്‍ നിശ്ശബ്ദം ചില്ലകളാട്ടുന്നു
ഇരുട്ട് വീഴുന്നു..
ഇരുട്ട് വീഴുന്നു...
ReplyDeleteകൂട്ടിനാരുമില്ലാതെ ഞാന്‍ തനിച്ചാവുന്നു!
ഒറ്റമരം എപ്പോഴും തനിച്ചു തന്നെ
Delete"ഞാനും ഒരു ഒറ്റമരമല്ലേ
ReplyDeleteനിറമില്ലാത്ത ഒരൊറ്റമരം ? "
ആണ് മുബീ, ആണ്
Deleteപാതി കത്തിയ
ReplyDeleteചുവന്ന മേഘങ്ങള്‍
നന്ദി മാത്യൂ സര്
Deleteഒറ്റമരങ്ങളും ചരിത്രങ്ങളെഴുതാറുണ്ട്
ReplyDeleteസത്യം :)
Deleteഒറ്റമരങ്ങള്‍ക്ക് ആരോടും ചോദിക്കാനും പറയാനും ഇല്ലാലോ ...ഭാഗ്യവാന്‍ ...കൂടെ ഇപ്പോള്‍ നിഴലും ...കൊള്ളാം
ReplyDeleteആശംസകള്‍
ദീപ എന്ന ആതിരയ്ക്ക് നന്ദി
Delete