1.
"കണ്ണുനീര്‍ കൊണ്ട് വരച്ചതാണ്
അല്പം വിഷാദച്ഛവിയുമുണ്ട്
എങ്കിലും ചിത്രം രസിച്ചുവെങ്കില്‍
ദൂരെ നിന്നങ്ങനെയാസ്വദിപ്പിന്‍"
2.
"ചങ്ങാതിയാണേലും
അസമയത്തണയുമ്പോള്‍
മഴ പോലുമെന്തൊരു ശല്യം"
3.
"ഇക്കടലില്‍ നിന്നെന്നെ രക്ഷിക്കണേ
ആ ചെകുത്താന്റെ മുന്നിലേക്കെറിയണേ
അഞ്ചുകൊല്ലങ്ങള്‍ തീരുമ്പോഴെന്നെ നീ
വീണ്ടുമിക്കടലില്‍ തന്നെയാഴ്ത്തണേ"
4.
സകല പുഷ്പങ്ങളെയും
ചുംബിക്കും ശലഭമേ,
ഇനിയും അചുബിതപുഷ്പത്തെ
തേടുന്നതെന്തിനു നീ ?
5.
സുന്ദരിപ്പൂക്കള്‍ കൊഴിഞ്ഞുപോയി
പാറും ശലഭങ്ങള്‍ മാഞ്ഞു പോയി
സസ്യമേ നീയിനിയെത്ര കാലം
വേവുമീ വേനലില്‍ വാടി നില്‍ക്കും?
ചുംബിക്കും ശലഭമേ,
ഇനിയും അചുബിതപുഷ്പത്തെ
തേടുന്നതെന്തിനു നീ ?
5.
സുന്ദരിപ്പൂക്കള്‍ കൊഴിഞ്ഞുപോയി
പാറും ശലഭങ്ങള്‍ മാഞ്ഞു പോയി
സസ്യമേ നീയിനിയെത്ര കാലം
വേവുമീ വേനലില്‍ വാടി നില്‍ക്കും?
ചെകുത്താനും,കടലിനും നടുവില്‍...,...
ReplyDeleteആശംസകള്‍