Friday, January 4, 2013

സമയം




തിരിച്ചറിവിനെക്കുറിച്ചും 
പ്രതിഷേധിക്കേണ്ടതിനെക്കുറിച്ചു
ഉണര്‍ച്ചയെക്കുറിച്ചും 
അവര്‍ അലറിവിളിച്ചുകൊണ്ടിരുന്നു.

റേഷനില്ലായ്മയെക്കുറിച്ചും 
അരിവിലയെക്കുറിച്ചും 
പാചകവാതകത്തെക്കുറിച്ചും 
അവരുടെ തുരുമ്പിച്ച ഉച്ചഭാഷിണി 
നിലവിളിച്ചുകൊണ്ടിരുന്നു.

എനിക്കതൊന്നും കേള്‍ക്കാന്‍ 
സമയമില്ലായിരുന്നു.
സമയമുണ്ടായിരുന്നെങ്കില്‍
എനിക്ക് അരി വാങ്ങാനും 
പറ്റുമായിരുന്നില്ലല്ലോ !

3 comments:

  1. അരി വാങ്ങുന്നതാണ് പ്രധാനം. അല്ലേ?

    ReplyDelete
  2. അത് സത്യം തന്നെ ..അരി വാങ്ങാന്‍ നില്‍ക്കുന്നതിനിടെ ഇതിനെവിടെ സമയം

    ReplyDelete
  3. അര്‍ത്ഥഗര്‍ഭമായ വരികള്‍
    ആശംസകള്‍

    ReplyDelete

Please do post your comments here, friends !