കൈവഴികളായി
ഈ പുഴ പിരിയുന്നിടത്ത്
അവര്‍ക്കൊരു വീടുണ്ടായിരുന്നു.
അവള്‍ മോഹങ്ങള്‍ കൊണ്ടും
അയാള്‍ വാക്കുകള്‍ കൊണ്ടും തീര്‍ത്തത്.
രണ്ടു തോണികളില്‍
രണ്ടു ദിശകളില്‍ പിരിയുമ്പോള്‍
അവര്‍ വീടിനെക്കുറിച്ച്
ഓര്‍ത്തതേയില്ല.
ഇന്ന്
ഏതോ കരകളില്‍
പരസ്പരം കാണാതെയിരുന്ന്
അതിനെക്കുറിച്ചോര്‍ക്കുകയാണവര്‍ .
എന്നാല്‍
അതവിടെത്തന്നെയുണ്ടാകുമെന്ന്
അവര്‍ക്കെന്താണുറപ്പ് ?
ഈ പുഴ പിരിയുന്നിടത്ത്
അവര്‍ക്കൊരു വീടുണ്ടായിരുന്നു.
അവള്‍ മോഹങ്ങള്‍ കൊണ്ടും
അയാള്‍ വാക്കുകള്‍ കൊണ്ടും തീര്‍ത്തത്.
രണ്ടു തോണികളില്‍
രണ്ടു ദിശകളില്‍ പിരിയുമ്പോള്‍
അവര്‍ വീടിനെക്കുറിച്ച്
ഓര്‍ത്തതേയില്ല.
ഇന്ന്
ഏതോ കരകളില്‍
പരസ്പരം കാണാതെയിരുന്ന്
അതിനെക്കുറിച്ചോര്‍ക്കുകയാണവര്‍
എന്നാല്‍
അതവിടെത്തന്നെയുണ്ടാകുമെന്ന്
അവര്‍ക്കെന്താണുറപ്പ് ?
ഉറപ്പില്ലാത്ത ബന്ധങ്ങള്‍
ReplyDelete