1.
"ഏകനായ് പാടി നടക്കുവോനല്ല ഞാന്‍
ആരും ചരിക്കാത്ത പാതയുമല്ല ഞാന്‍
എങ്കിലുമേതൊരാള്‍ക്കൂട്ടത്തിലും പണ്ടു
കണ്ടു മറന്നതും തേടി നടപ്പു ഞാന്‍
2.
"പാളം കടക്കുവാന്‍ മാര്‍ഗ്ഗമില്ലാതെയി-
ക്കാളും വെയില്‍ച്ചൂടില്‍ ഞാന്‍ നിന്ന വേളയില്‍
ആളുകള്‍ തിങ്ങുന്ന ബോഗി വലിച്ചൊന്നു
ചൂളം വിളിക്കാതെ കാലം കടന്നുപോയ്"
3.
"കടലിനെ
കടലാക്കിയ
മഴത്തുള്ളികളേ...
തോടുകളേ...
പുഴകളേ...
ഓര്‍ക്കുന്നുണ്ടായിരിക്കുമോ
അവള്‍ നിങ്ങളെ ?"
4.
കൊള്ളാം ഈ കുട്ടി കവിതകള്‍ ..ഓരോന്നിനും ഒരു തലക്കെട്ടും ആവാം
ReplyDelete