അയാള്‍ എന്നും പറയുമായിരുന്നു
സ്നേഹത്തിന് പുല്ലുവിലയാണെന്ന്.
സത്യത്തിന്,
ബന്ധങ്ങള്‍ക്ക്,
ശത്രുക്കള്‍ക്ക്,
ആസന്നമായ അപകടങ്ങള്‍ക്ക്
എല്ലാം പുല്ലുവിലയാണെന്ന്.
പുല്ല് ഒന്നും പറയാറില്ല.
പതിവ് പോലെ മുളയ്ക്കുകയും
ചെറുപൂവുകള്‍ വിടര്‍ത്തുകയും
ചവിട്ടിയരയ്ക്കപ്പെടുകയും
ചെയ്തുകൊണ്ടിരുന്നു.
ജീവിതത്തിന് പുല്ലുവിലയായിരുന്നവന്റെ
ചിത കത്തിത്തീന്നിടത്ത് മുഴുവന്‍
ഇപ്പോഴിതാ വീണ്ടും പുല്ലുമുളച്ചിരിക്കുന്നു...
അതില്‍ ചെറുപൂവുകള്‍ പുഞ്ചിരിക്കുന്നു.
അയാള്‍ മാത്രം പക്ഷെ
ഇപ്പോഴും തിരികെ മുളച്ചിട്ടില്ല.
ഹ ഹ കൊള്ളാലോ ..പുല്ലിനും ഒരു കവിത ..നന്നായിരിക്കുന്നു
ReplyDelete