Thursday, February 14, 2013

മുത്തശ്ശിക്കഥ


ഇനിയേതു കഥകളാണ്
മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കുക,
അവരുടെ പേരക്കുട്ടികള്‍ക്ക്‌ ?

വീരഗജപുരാണങ്ങളും
ദൈവമാഹാത്മ്യവും
നന്ദനവനബാലലീലകളും
ആയിരത്തൊന്നു രാവുകളും
എല്ലാം പറഞ്ഞുതേഞ്ഞ പഴങ്കഥകളായില്ലേ ?

ഇനി പറഞ്ഞു കൊടുക്കാം കഥകള്‍. ..
റെയില്‍വേട്രാക്കില്‍. പുരണ്ട
ചോരപ്പാടുകളെക്കുറിച്ച്...
ആരും കേള്‍ക്കാതെ പോയ
നിലവിളികളെക്കുറിച്ച് ...
രാജ്യം കൊള്ളയടിച്ച
രാജാക്കന്മാരെക്കുറിച്ച് ...
ജനനേന്ദ്രിയത്തിലെ ലോഹദണ്ഡിനെക്കുറിച്ച്...
അഴുക്കുകൂനകളില്‍. അന്തിയുറങ്ങാതിരിക്കാന്‍.
സ്വയം ആയുധങ്ങളായവരെക്കുറിച്ച്...
വെട്ടി വികൃതമാക്കപ്പെട്ട
വിപ്ലവകാരിയുടെ മുഖത്തെക്കുറിച്ച്...
നിങ്ങള്‍ കണ്ടും കേട്ടും അറിഞ്ഞ
ആ രാത്രിയെക്കുറിച്ച്...
അങ്ങനെ അനേകം രാത്രികളെക്കുറിച്ച് ...

മുത്തശ്ശിമാരേ
നിങ്ങള്ക്ക് കഥകള്‍ തുടരാം
ആരും ചെവി പൊത്തില്ല.
ആരും നിറുത്താന്‍ പറയില്ല.

ഹൃദയത്തിന്‍റെ സ്ഥാനത്ത്
ബലമായി തിരുകിവയ്ക്കപ്പെട്ട
ലോഹക്കഷണങ്ങളുമായാണ്
നിങ്ങളുടെ പേരക്കുട്ടികള്‍.               .
ജനിക്കാന്‍. പോകുന്നത്.

4 comments:

  1. സത്യം തന്നെ ..പഴക്കം ഇല്ലാതെ പറയാന്‍ ഒരു കഥക്കിനി തിരഞ്ഞു നടക്കേണ്ടി വരില്ല ...നല്ല രചനക്ക് എന്‍റെ ആശംസകള്‍


    ഇടയ്ക്കിടെ ഇവിടെ വരാന്‍ അനുമതി നിഷേധിക്കുന്നു ..എന്തെ കാരണം

    ReplyDelete
  2. കവിതാചോരണം നടക്കുന്നുണ്ടോ എന്നൊരു സംശയം ദീപ. ഒരു ഗ്രൂപ്പില്‍ വേറൊരാളുടെ പേരില്‍ എന്റെ കവിത വന്നു

    ReplyDelete
  3. പുതിയകാല കഥകള്‍

    ReplyDelete
  4. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete

Please do post your comments here, friends !