നേരമിരുട്ടുമ്പോള്‍ വിദ്യാലയം
കുഗ്രാമത്തില്‍ പിടിച്ചിട്ട
തീവണ്ടി പോലെ .
വെളുത്ത കുമ്മായമടിച്ച ചുവരുകളില്‍
ജനലുകളോരോന്നും രാവിനെക്കാള്‍
കറുത്തിരിക്കും.
അകത്തു നിന്നു നോക്കണം.
എങ്കിലേ കാണൂ,
മുകളിലെ ഒരു ജനലില്‍
ചന്ദ്രനുദിക്കുന്നത്...
കാറ്റിന്റെ ഒരു നദിയില്‍
മേഘങ്ങളൊഴുകിപ്പോകുന്നത്...
മറ്റൊരു ജനലില്‍
വൃക്ഷത്തലപ്പുകളില്‍
യക്ഷികള്‍ ചേക്കേറുന്നത്.
താഴത്തെ ജനലില്‍
ആളൊഴിഞ്ഞ കളിക്കളത്തിന്റെ ശൂന്യത.
മറ്റൊന്നില്‍ ദൂരഗേഹങ്ങളിലെ
ഇത്തിരി വെട്ടങ്ങള്‍.
ഇരുട്ടുമ്പോള്‍ മാത്രം തെളിയപ്പെടുന്ന
ചെറുവെളിച്ചങ്ങള്‍.
അവഗണിക്കപ്പെട്ട കാഴ്ചകള്‍.
അനേകം ജനലുകള്‍,
ഒരേ വലുപ്പം.
എങ്കിലും,
സ്ഥാപിക്കപ്പെടുന്ന ഇടങ്ങളാണ്
ജനലുകള്‍ പറയുന്ന കഥകളെ
വ്യത്യസ്തമാക്കുന്നത് !
കുഗ്രാമത്തില്‍ പിടിച്ചിട്ട
തീവണ്ടി പോലെ .
വെളുത്ത കുമ്മായമടിച്ച ചുവരുകളില്‍
ജനലുകളോരോന്നും രാവിനെക്കാള്‍
കറുത്തിരിക്കും.
അകത്തു നിന്നു നോക്കണം.
എങ്കിലേ കാണൂ,
മുകളിലെ ഒരു ജനലില്‍
ചന്ദ്രനുദിക്കുന്നത്...
കാറ്റിന്റെ ഒരു നദിയില്‍
മേഘങ്ങളൊഴുകിപ്പോകുന്നത്...
മറ്റൊരു ജനലില്‍
വൃക്ഷത്തലപ്പുകളില്‍
യക്ഷികള്‍ ചേക്കേറുന്നത്.
താഴത്തെ ജനലില്‍
ആളൊഴിഞ്ഞ കളിക്കളത്തിന്റെ ശൂന്യത.
മറ്റൊന്നില്‍ ദൂരഗേഹങ്ങളിലെ
ഇത്തിരി വെട്ടങ്ങള്‍.
ഇരുട്ടുമ്പോള്‍ മാത്രം തെളിയപ്പെടുന്ന
ചെറുവെളിച്ചങ്ങള്‍.
അവഗണിക്കപ്പെട്ട കാഴ്ചകള്‍.
അനേകം ജനലുകള്‍,
ഒരേ വലുപ്പം.
എങ്കിലും,
സ്ഥാപിക്കപ്പെടുന്ന ഇടങ്ങളാണ്
ജനലുകള്‍ പറയുന്ന കഥകളെ
വ്യത്യസ്തമാക്കുന്നത് !
No comments:
Post a Comment
Please do post your comments here, friends !