കളിക്കണമെന്ന് തോന്നുമ്പോള്‍
മനസ്സിലൊരു കാരണവരിരുന്ന്
വെറ്റില ചവച്ച് മുഖം മുറുക്കുന്നു.
ചോദിക്കണമെന്ന് തോന്നുമ്പോള്‍
മതിയില്‍ ഒരല്‍പജ്ഞാനിയിരുന്ന്
സ്വയം ഉത്തരങ്ങള്‍ സൃഷ്ടിക്കുന്നു.
പറയണമെന്ന് തോന്നുമ്പോള്‍
അകത്തൊരു ഭീരുവിരുന്ന്
നിരന്തരം വിലക്കുന്നു.
കരയണമെന്നാവുമ്പോള്‍
ഉള്ളിലൊരു ദുരഭിമാനിയിരുന്ന്
ഗൗരവം പഠിപ്പിക്കുന്നു.
ചോദിക്കാതെ, പറയാതെ
കളിക്കാതെ, കരയാതെയിരുന്ന്
കാഴ്ചകളെല്ലാം
ഇന്നൊരു ശീലമായിരിക്കുന്നു.
കരയണമെന്നാവുമ്പോള്‍
ഉള്ളിലൊരു ദുരഭിമാനിയിരുന്ന്
ഗൗരവം പഠിപ്പിക്കുന്നു.
ചോദിക്കാതെ, പറയാതെ
കളിക്കാതെ, കരയാതെയിരുന്ന്
കാഴ്ചകളെല്ലാം
ഇന്നൊരു ശീലമായിരിക്കുന്നു.
ഉള്ളിലൊരു തത്വജ്ഞാനിയിരുന്ന്
ReplyDeleteവളയം തിരിയ്ക്കുന്നു.
ആശംസകള്‍